Friday, March 13, 2026 Last Updated 5 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jan 2026 10.42 AM

എടത്വാ, തലവടി ഗ്രാമപഞ്ചായത്തുകളില്‍ അടിസ്‌ഥാനപ്രശ്‌നങ്ങളില്‍ ജനം വീര്‍പ്പുമുട്ടുന്നു

uploads/news/2026/01/821842/3.jpg

എടത്വാ: എടത്വാ, തലവടി ഗ്രാമപഞ്ചായത്തുകളില്‍ പുതിയ ഭരണസമിതികള്‍ വന്നിട്ടും അടിസ്‌ഥാന പ്രശ്‌നങ്ങളില്‍ മാറ്റമില്ല. രാത്രിയായാല്‍ യാത്രക്കാരുടെ പേടി സ്വപ്‌നമായി എടത്വാ ടൗണ്‍ മാറുകയാണ്‌. എടത്വാ പാലത്തിലും ടൗണിലും വഴിവിളക്കുകള്‍ കണ്ണടച്ചിട്ട്‌ ദിവസങ്ങള്‍ പിന്നിടുന്നു.
രാത്രി കാലങ്ങളില്‍ കെ.എസ്‌.ആര്‍.ടി.സി ഡിപ്പോയില്‍ എത്തുന്ന യാത്രക്കാര്‍ കുരിരുട്ടിലൂടെ ഒരുകിലോ മീറ്റര്‍ കാല്‍ നടയായി സഞ്ചരിച്ചു വേണം ടൗണിലെത്തി മറ്റ്‌ വാഹനങ്ങളെ ആശ്രയിക്കാന്‍. ഡിപ്പോ മുതല്‍ എടത്വാ വലിയപാലം വരെയുള്ള സ്‌ഥലങ്ങള്‍ തീര്‍ത്തും വിജനമാണ്‌. തെരുവു നായ്‌ക്കളുടെയും ഇഴജന്തുകളുടെയും ഉപദ്രവം യാത്രക്കാരെ ആശങ്കപ്പെടുത്തുന്നു.
യാത്രക്കാര്‍ കഷ്‌ടപ്പെട്ട്‌ ടൗണിലെത്തിയാല്‍ ഇവിടെയും കൂരിരുട്ടാണ്‌. സ്‌ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള യാത്രക്കാര്‍ ഭീതിയിലാണ്‌ ടൗണില്‍ ബസ്‌ കാത്ത്‌ നില്‍ക്കുന്നത്‌. പൊതുഇടങ്ങളിലെ മാലിന്യ നിര്‍മ്മാര്‍ജ്‌ജനവും പ്രസ്‌താവനയില്‍ ഒതുങ്ങുകയാണ്‌. എടത്വാ പോലീസ്‌ സ്‌റ്റേഷന്‌ മുന്‍വശത്തുകൂടി തായങ്കരി ഭാഗത്തേക്ക്‌ തിരിയുന്ന റോഡില്‍ മാലിന്യം കുന്നുകൂടി വരികയാണ്‌. വാഹനങ്ങളില്‍ എത്തുന്നവരും സമീപ കച്ചവടക്കാരും മാലിന്യം നിക്ഷേപിക്കാന്‍ കണ്ടെടുത്ത സ്‌ഥലത്തിന്‌ അന്‍പത്‌ മീറ്റര്‍ ചുറ്റളവില്‍ പോലീസ്‌ സ്‌റ്റേഷനും സ്വകാര്യ ആശുപത്രിയും സ്‌ഥിതി ചെയ്യുന്നുണ്ട്‌. മാലിന്യം സംഭരിക്കാനോ അറിയിപ്പ്‌ ബോര്‍ഡ്‌ സ്‌ഥാപിക്കാനോ ഭരണസമതി തയാറായിട്ടില്ല. ജലവിതരണത്തിലെ അപാകതയ്‌ക്കും പരിഹാരമില്ലാതെ തുടരുന്നു. കോഴിമുക്ക്‌ ബോര്‍വെല്‍ വഴി വിതരണം ചെയ്യുന്ന ശുദ്ധജലം മുടങ്ങുന്നത്‌ പതിവാണ്‌. കോഴിമുക്ക്‌, മരിയാപുരം, പച്ച പ്രദേശങ്ങളില്‍ ദിവസങ്ങളോളം ശുദ്ധജലം മുടങ്ങാറുണ്ട്‌.
കാലഹരണപ്പെട്ട മോട്ടര്‍പമ്പ്‌ മാറ്റി പുതിയ പമ്പ്‌ സ്‌ഥാപിക്കണമെന്ന്‌ നാട്ടുകാര്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും നടന്നിട്ടില്ല. എടത്വാ പഞ്ചായത്തില്‍ പുതിയ ഭരണസമതിയെത്തിയെങ്കിലും പഴയ ഭരണസമിതിയുടെ തുടര്‍ച്ചയാണ്‌. ജനങ്ങളുടെ അടിസ്‌ഥാന പ്രശ്‌നങ്ങള്‍ മുന്‍ ഭരണസമിതിയിലും ജനങ്ങള്‍ പലതവണ ഉന്നയിച്ചിരുന്നു. ഇക്കുറിയും പഴയപല്ലവി ആവര്‍ത്തി ക്കുന്നതല്ലാതെ പ്രശ്‌നങ്ങളില്‍ ഇടപെടാതെ സമിതി മടിച്ചു നില്‍ക്കുകയാണന്ന്‌ ജനങ്ങള്‍ പരാതിപ്പെടുന്നു. തലവടി പഞ്ചായത്തിന്റെ അവസ്‌ഥയും വ്യത്യസ്‌തമല്ല. വികസന പോരായ്‌മ ചൂണ്ടിക്കാട്ടി അധികാരത്തിലെത്തിയ പുതിയ ഭരണസമിതിയും അടിസ്‌ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടി കൈകൊണ്ടിട്ടില്ല. തെരുവു നായുടെ ശല്യം തലവടി ഗ്രാമത്തിലെ ജനങ്ങളുടെ പേടിസ്വപ്‌നമാണ്‌. പൊതുസ്‌ഥ ലങ്ങളില്‍ തെരുവുനായകള്‍ കൂട്ടംകൂടിയാണ്‌ വിഹരിക്കുന്നത്‌.
കുടിവെള്ള പ്രശ്‌നം തലവടി തെക്ക്‌ ഭാഗത്തെ ജനങ്ങളെ ഏറെ അലട്ടുന്നുണ്ട്‌. പൊതുജലാശയങ്ങളിലെ മലിനജലത്തെ ആശ്രയിക്കേണ്ട അവസ്‌ഥയാണ്‌. ജല്‍ജീവന്‍ പദ്ധതിയില്‍ പൈപ്പ്‌ സ്‌ഥാപിക്കല്‍ നടന്നതല്ലാതെ കുടിവെള്ളം എങ്ങും എത്തിയിട്ടില്ല.
ബദല്‍ സംവിധാനം ഒരുക്കാനും ഭരണസമിതി തയാറാകുന്നില്ലെന്ന്‌ ആക്ഷേപമുണ്ട്‌. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത്‌ ഓഫീസിന്‌ സ്വന്തമായി ആസ്‌ഥാന മന്ദിരം ഒരുക്കാനുള്ള നടപടിക്കും ആക്കം വെച്ചിട്ടില്ല.

Ads by Google
Advertisement
Wednesday 21 Jan 2026 10.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW