Thursday, March 12, 2026 Last Updated 20 Min 43 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jan 2026 10.42 AM

ചെങ്ങന്നൂര്‍ സിവില്‍ സര്‍വീസ്‌ അക്കാദമി ഉപകേന്ദ്രം അടുത്തമാസം ഉദ്‌ഘാടനം ചെയ്യും

uploads/news/2026/01/821841/2.jpg

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ സിവില്‍ സര്‍വീസ്‌ അക്കാദമി ഉപകേന്ദ്രം അടുത്ത മാസം ഉദ്‌ഘാടനം ചെയ്യും. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ 95 ശതമാനവും പൂര്‍ത്തിയായതായും ഉദ്‌ഘാടനം അടുത്ത മാസമുണ്ടാകുമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
പൂര്‍ത്തിയായത്‌
11 വര്‍ഷംനീണ്ട കാത്തിരിപ്പ്‌

2014ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്‌ അങ്ങാടിക്കല്‍ തെക്ക്‌ ഗവ. എച്ച്‌.എസ്‌.എസ്‌ വളപ്പില്‍ അക്കാദമിക്കായി തറക്കല്ലിട്ടത്‌. മുന്‍ എം.എല്‍.എ പി.സി. വിഷ്‌ണുനാഥിന്റെ ആസ്‌തി വികസന ഫണ്ടില്‍ നിന്ന്‌ ഒന്നര കോടി രൂപ ചെലവഴിച്ചാണ്‌ 6000 ചതുരശ്ര അടി വിസ്‌തീര്‍ണമുള്ള കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചത്‌. എന്നാല്‍ വിവിധ സാങ്കേതിക കാരണങ്ങളാല്‍ പണി പലതവണ തടസപ്പെടുകയായിരുന്നു.
നിര്‍മാണം അവസാനഘട്ടത്തില്‍

നിലവില്‍ പെയിന്റിങ്‌ ജോലികള്‍ ഉള്‍പ്പെടെയുള്ള പ്രധാന ഭാഗങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ചുറ്റുമതില്‍ നിര്‍മാണവും പരിസരം നിരപ്പാക്കലും കഴിഞ്ഞാലുടന്‍ ഫര്‍ണിച്ചറുകള്‍ സ്‌ഥാപിക്കും. മന്ത്രി സജി ചെറിയാന്റെ ആസ്‌തി വികസന ഫണ്ടില്‍നിന്ന്‌ മൂന്ന്‌ ഘട്ടങ്ങളിലായി അനുവദിച്ച 90 ലക്ഷം രൂപ കൂടി ഉപയോഗിച്ചാണ്‌ നിര്‍മാണം പൂര്‍ത്തിയാക്കിയത്‌. -ഹാബിറ്റാറ്റിനാണ്‌ നിര്‍മാണ ചുമതല.
പ്രതീക്ഷയോടെ വിദ്യാര്‍ഥികള്‍

ഉന്നത വിദ്യാഭ്യാസ വകുപ്പിന്‌ കീഴിലായിരിക്കും ഈ കേന്ദ്രം പ്രവര്‍ത്തിക്കുക. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ടാലന്റ്‌ ഡവലപ്‌മെന്റ്‌ കോഴ്‌സ് , ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായുള്ള ഫൗണ്ടേഷന്‍ എന്നീ കോഴ്‌സുകള്‍ നിലവില്‍ അങ്ങാടിക്കല്‍ സ്‌കൂളില്‍ താല്‍ക്കാലികമായി നടന്നുവരന്നു.
പുതിയ കെട്ടിടം പ്രവര്‍ത്തനക്ഷമമാകുന്നതോടെ സിവില്‍ സര്‍വീസ്‌ പരിശീലനത്തിനായി കൂടുതല്‍ മികച്ച സൗകര്യങ്ങളും പുതിയ കോഴ്‌സുകളും ആരംഭിക്കാന്‍ സാധിക്കുമെന്നാണ്‌ അധികൃതര്‍ പ്രതീക്ഷിക്കുന്നത്‌.
സിവില്‍ സര്‍വീസ്‌ അക്കാദമി ഉപകേന്ദ്രത്തിന്റെ സ്വന്തം കെട്ടിടം സജ്‌ജമാകുന്നതോടെ വിര്‍ച്വല്‍ ക്ലാസുകള്‍ ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങള്‍ ലഭ്യമാകും. ബിരുദ വിദ്യാര്‍ഥികള്‍ക്കായുള്ള ത്രിവത്സര കോഴ്‌സും പ്രിലിമിനറി പരീക്ഷാ പരിശീലനവും ഇവിടെ ആരംഭിക്കാനാകും. ഇതോടെ, മധ്യതിരുവിതാംകൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്ന്‌ സിവില്‍ സര്‍വീസ്‌ രംഗത്തേക്ക്‌ വരുന്ന ഉദ്യോഗാര്‍ഥികള്‍ക്ക്‌ ഈ കേന്ദ്രം മികച്ചൊരു വഴികാട്ടിയാകും. ആധുനിക സൗകര്യങ്ങളുള്ള ബഹുനില മന്ദിരത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സിവില്‍ സര്‍വീസ്‌ അക്കാദമി ഉപകേന്ദ്രം സാധാരണ ക്കാരായ കുട്ടികള്‍ക്ക്‌ വലിയൊരു മുതല്‍ക്കൂട്ടാണ്‌.
വളരെ കുറഞ്ഞ ഫീസിലും സ്‌കോളര്‍ഷിപ്പോടെയും ഇവിടെ പഠിക്കാം. ഹൈസ്‌കൂള്‍ കുട്ടികള്‍ക്ക്‌ ടാലന്റ്‌ ഡെവലപ്പ്‌മെന്റ്‌ ക്ലാസ്‌, ഹയര്‍ സെക്കന്‍ഡറി കുട്ടികള്‍ക്ക്‌ ഫൗണ്ടേഷന്‍ കോഴ്‌സ്, ഡിഗ്രി ചെയ്യുന്ന വര്‍ക്ക്‌ വീക്കെന്‍ഡ്‌ ക്ലാസുകള്‍, മുഴുവന്‍ സമയ സിവില്‍ സര്‍വീസ്‌ പരിശീലനം ആഗ്രഹിക്കുന്നവര്‍ക്കായി എല്ലാ ദിവസവും ക്ലാസുകളും നടക്കുന്നുണ്ടെന്ന്‌ സെന്റര്‍ കോ- ഓര്‍ഡിനേറ്റര്‍ പ്രമീള മനോജ്‌ പറഞ്ഞു

Ads by Google
Advertisement
Wednesday 21 Jan 2026 10.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW