-->
ചേര്‍ത്തല: ചരിത്രപ്രസിദ്ധമായ അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയില്‍ വിശുദ്ധ സെബസ്‌ത്യാനോസിന്റെ മകരം തിരുനാളിനോടനുബന്ധിച്ചുള്ള തിരുക്കര്‍മ്മങ്ങള്‍ ഭക്‌തിസാന്ദ്രമായി. ആഘോഷമായ പ്രദക്ഷിണത്തില്‍
പതിനായിരങ്ങള്‍ ഭക്‌തിപൂര്‍വം പങ്കെടുത്തു. പള്ളിയില്‍നിന്ന് തുടങ്ങിയ പ്രദക്ഷിണം കടപ്പുറത്തെ കുരിശടി ചുറ്റി തിരികെയെത്താന്‍ മണിക്കറുകള്‍ എടുത്തു. ഭക്‌തര്‍ മലരും വെറ്റിലയും വാരിവിതറി വിശുദ്ധന് വീഥിയൊരുക്കി. റെക്‌ടര്‍ റവ. ഡോ. യേശുദാസ് കാട്ടുങ്കല്‍ തയ്യിലും മറ്റു വൈദികരും നേതൃത്വം നല്‍കി. തുടര്‍ന്ന് രാത്രി വരെ ദിവ്യബലിയുണ്ടായിരുന്നു.
ഇന്നുനടക്കുന്ന പ്രധാന ചടങ്ങുകളില്‍ വിശ്വാസികള്‍ക്ക് ഏറെ ആദരണീയയായ ധന്യ മദര്‍ ഫെര്‍ണാണ്ട റീവയുടെ അനുസ്‌മരണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇറ്റലിയില്‍ ജനിച്ച് ഭാരതത്തെ തന്റെ കര്‍മ്മ ഭൂമിയാക്കി മാറ്റിയ മദര്‍ ഫെര്‍ണാണ്ട റീവ കാനോഷ്യന്‍ സന്യാസിനീ സമൂഹ ത്തിലെ അംഗമായിരുന്നു. ആലപ്പുഴ സെന്റ് ജോസഫ് കോളജിന്റെ സ്‌ഥാപക പ്രിന്‍സിപ്പല്‍ കൂടിയായ മദര്‍, കാരുണ്യത്തിന്റെയും സേവനത്തിന്റെയും പര്യായമായാണ് അറിയപ്പെടുന്നത്. വിദ്യാഭ്യാസ രംഗത്തും സാമൂഹിക സേവനത്തിലും മദര്‍ നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. പീഡനങ്ങളില്‍ തളരാതെ പുഞ്ചിരിയോടെ ക്രിസ്‌തുവിനെ പ്രഘോഷിച്ച അവര്‍ ആനന്ദത്തിന്റെ മിഷനറി എന്നാണ് അറിയപ്പെടുന്നത്. 1956-ല്‍ അന്തരിച്ച മദറിന്റെ ഭൗതികാവശിഷ്‌ടങ്ങള്‍ ഇപ്പോള്‍ ആലപ്പുഴ സെന്റ് ജോസഫ് കോണ്‍വെന്റ് ചാപ്പലിലാണ് സംരക്ഷിച്ചിരിക്കുന്നത്.
തിരുനാളിനോടനുബന്ധിച്ച് ബസിലിക്കയില്‍ പുലര്‍ച്ചെ 5.30 മുതല്‍ വിവിധ സമയങ്ങളിലായി വിശുദ്ധ കുര്‍ബാ നയും വചന പ്രഘോഷണവും നടക്കും. രാവിലെ 5.30ന് ഫാ. വിപിന്‍ എഡ്വേര്‍ഡ് ഐ.വി.ഡി മുഖ്യകാര്‍മികത്വം വഹിക്കുന്ന ദിവ്യബലിയോടെ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് 6.45ന് പ്രഭാത പ്രാര്‍ത്ഥനയും ആഘോഷമായ ദിവ്യബലിയും ഫാ. ടോമി കുരിശിങ്കലിന്റെ കാര്‍മികത്വത്തില്‍ നടക്കും. ഒന്‍പതിന് ഇറ്റാലിയന്‍ ഭാഷയിലുള്ള പ്രത്യേക ദിവ്യബലി റവ. ഡോ. ജൂഡ് കൊണ്ടാപ്പറശ്ശേരിയുടെ കാര്‍മികനാകും. 11 ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് റവ. ഫാ. സെബാസ്‌റ്റ്യന്‍ ജൂഡോ മുപ്പശ്ശേരില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ആന്റണി ദാസ് വചനപ്രഘോഷണം നടത്തും. ഉച്ചകഴിഞ്ഞ് മൂന്നിന് ഭിന്നശേഷിക്കാര്‍ക്കായുള്ള പ്രത്യേക ശുശ്രൂഷാ ക്രമീകരണങ്ങളോടെ ഫാ. ജോസഫ് തേര്‍മത്തിന്റെ നേതൃത്വ ത്തില്‍ ദിവ്യബലി ഉണ്ടായിരിക്കും. വൈകിട്ട് അഞ്ചിന് ജപമാല, നൊവേന, ലിറ്റനി എന്നിവ നടക്കും. ആറിന് ഇം?ീഷിലുള്ള ആഘോഷമായ ദിവ്യബലിക്ക് ഫാ. എബിജിന്‍ അറയ്‌ക്കല്‍ നേതൃത്വം നല്‍കും. എട്ടിനും ഒന്‍പതിനും പത്തിനും ദിവ്യബലി ഫാ. ആന്റണി തട്ടകത്ത്, ഫാ. ഡെറി വാലയില്‍, ഫാ. ഷെല്ലി ആന്റണി അറയ്‌ക്കല്‍ എന്നിവ കാര്‍മികരാകും. 27 ന് എട്ടാമിടത്തോടെ തിരുനാള്‍ ആഘോഷം സമാപിക്കും.