Thursday, March 12, 2026 Last Updated 2 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jan 2026 10.42 AM

അംഗന്‍വാടി കെട്ടിടത്തിന്‌ ചുറ്റുമതിലില്ല; കുട്ടികളുടെ ജീവന്‌ ഭീഷണി

uploads/news/2026/01/821839/4.jpg

പെരുമ്പളം: അംഗന്‍വാടി കെട്ടിടത്തിന്‌ ചുറ്റുമതില്‍ ഇല്ലാത്തതിനാല്‍ കുട്ടികളുടെ ജീവന്‌ ഭീഷണി. പെരുമ്പളം പഞ്ചായത്ത്‌ പതിമൂന്നാം വാര്‍ഡില്‍ 89-ാം നമ്പര്‍ കുന്നത്ത്‌ അങ്കണവാടിയിലാണ്‌ ചുറ്റുമതില്‍ ഇല്ലാത്തതിനാല്‍ അപകട ഭീഷണിയേറുന്നത്‌. മാര്‍ക്കറ്റ്‌ പട്ടേക്കാട്‌ റോഡില്‍ കുന്നത്ത്‌ റോഡരികിലാണ്‌ അങ്കണവാടി സ്‌ഥിതി ചെയ്യുന്നത്‌. നിലവില്‍ തിരക്കേറിയ റോഡില്‍ പാലം തുറക്കുന്നതോടെ വലിയ തോതില്‍ വാഹനപെരുപ്പമാകുന്ന അവസ്‌ഥയാണ്‌. പിഞ്ചുകുട്ടികള്‍ പഠിക്കുന്ന ഈ അങ്കണവാടി പ്രധാന റോഡരികിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ദ്വീപിലെ ഏറ്റവും വലിയ നാട്ടുതോട്‌ അങ്കണവാടിയുടെ അരികിലൂടെയാണ്‌ കടന്നുപോകുന്നത്‌. അങ്കണവാടി യുടെ സംരക്ഷണ കരിങ്കല്‍ക്കെട്ട്‌ തകര്‍ന്ന നിലയിലാണ്‌. കെട്ടിടത്തിനു അപകടഭീഷണി ഉയര്‍ത്തുന്നു തെരുവുനായ ഉപദ്രവവും വിഷപാമ്പിന്റെ ശല്യവും വളരെ കൂടുതലാണെന്ന്‌ രക്ഷിതാക്കള്‍ പറയുന്നു.

Ads by Google
Advertisement
Wednesday 21 Jan 2026 10.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW