-->
ഹരിപ്പാട്: ക്ഷേത്രത്തില്‍ കാണിക്ക എണ്ണുന്നതിനിടയില്‍ പണം മോഷ്‌ടിക്കാന്‍ ശ്രമിച്ച ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്‌തു.
ഹരിപ്പാട് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ വാച്ചര്‍ രാകേഷ് കൃഷ്‌ണനെയാണ് ദേവസ്വം അസിസ്‌റ്റന്റ് കമ്മിഷണര്‍ സസ്‌പെന്‍ഡ് ചെയ്‌തത്. ഇന്നലെ ക്ഷേത്രത്തിലെ കാണിക്ക വഞ്ചികളിലെ പണം എണ്ണുന്നതിനിടെ പ്ലാസ്‌റ്റിക് ചാക്കും മറ്റും കൊണ്ടുവരുന്നതിനായുള്ള കാര്‍ഡ് ബോര്‍ഡ് പെട്ടിയിലേക്ക് നോട്ടുകെട്ടുകള്‍ ചുരുട്ടി ഇടുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ കൈയോടെ പിടികൂടിയായിരുന്നു. 32,300 രൂപയാണ് ഇതില്‍നിന്നും കണ്ടെടുത്തത്. 500 ന്റെ 13 നോട്ടുകളും 100ന്റെ 63 ഉം 20 ന്റെ 1000 നോട്ടുകളുമാണ് ഇതില്‍ ഉണ്ടായിരുന്നത്. വകുപ്പുതല നടപടി കൂടാതെ പോലീസിലും ദേവസ്വം അധികൃതര്‍ പരാതി നല്‍കിയിട്ടുണ്ട്.