Friday, March 13, 2026 Last Updated 38 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jan 2026 10.41 AM

കേരളം ചങ്ങലയ്‌ക്ക് ഭ്രാന്തുപിടിച്ച അവസ്‌ഥയില്‍: അഡ്വ. കെ.പി. ശ്രീകുമാര്‍

മാവേലിക്കര: സംസ്‌ഥാനത്ത്‌ മതനിരപേക്ഷത ഉറപ്പാക്കാന്‍ ഉത്തരവാദപ്പെട്ട മന്ത്രിമാരും ഭരണകക്ഷി നേതൃത്വവും പച്ചവര്‍ഗീയതയുടെ പ്രചാരകരായതോടെ കേരളം ചങ്ങലയ്‌ക്ക് ഭ്രാന്ത്‌ പിടിച്ച അവസ്‌ഥയിലാണെന്ന്‌ കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.കെ.പി.ശ്രീകുമാര്‍. വോട്ടര്‍പ്പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി മാവേലിക്കരയില്‍ ചേര്‍ന്ന പ്രത്യേക ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ നേതൃയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ അനി വര്‍ഗീസ്‌ അധ്യക്ഷത വഹിച്ചു.ഡി.സി.സി വൈസ്‌ പ്രസിഡന്റ്‌ അഡ്വ.കെ.ആര്‍.മുരളീധരന്‍, നഗരസഭാ ചെയര്‍പഴ്‌സണ്‍ ലളിതാ രവീന്ദ്രനാഥ്‌, വൈസ്‌ ചെയര്‍മാന്‍ കെ.ഗോപന്‍, കെ.പി.സി.സി അംഗം അഡ്വ.കുഞ്ഞുമോള്‍ രാജു, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ നൈനാന്‍ സി.കുറ്റിശ്ശേരില്‍, കെ.എല്‍.മോഹന്‍ലാല്‍, അംഗങ്ങളായ അജിത്ത്‌ കണ്ടിയൂര്‍ , പഞ്ചവടി വേണു, കുറത്തികാട്‌ രാജന്‍, കെ.സി.ഫിലിപ്പ്‌, ജി. ഗോ പകുമാര്‍, യു. ഡി. എഫ്‌ മണ്ഡലം ചെയര്‍മാന്‍ രമേശ്‌ ഉപ്പാന്‍സ്‌, മണ്ഡലം പ്രസിഡന്റുമാരായ മാത്യു കണ്ടത്തില്‍, ജസ്‌റ്റിസണ്‍ പാട്രിക്ക്‌, രാജീവ്‌ വള്ളികുന്നം , രാമചന്ദ്രകുറുപ്പ്‌, ബിനു കല്ലുമല തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Wednesday 21 Jan 2026 10.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW