Friday, March 13, 2026 Last Updated 3 Min 1 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jan 2026 10.41 AM

ആലപ്പുഴ ബീച്ച്‌ കാര്‍ണിവല്‍ മാലിന്യം നീക്കംചെയ്‌തില്ലെന്ന്‌; നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തി

ആലപ്പുഴ: പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചില്‍ സംഘടിപ്പിച്ച കാര്‍ണിവലുമായി ബന്ധപ്പെട്ടുള്ള മാലിന്യം നീക്കം ചെയ്‌തില്ലെന്ന പരാതിയില്‍ നഗരസഭ ആരോഗ്യ വിഭാഗം പ്രദേശത്ത്‌ പരിശോധന നടത്തി. ബീച്ചില്‍ മെഗാ എക്‌സ്പോയും കാര്‍ണിവലും സംഘടിപ്പിച്ച അഗ്രിടെക്‌ എന്ന സ്‌ഥാപനം മാലിന്യം നീക്കം ചെയ്‌തില്ലെന്ന പരാതിയുടെ അടിസ്‌ഥാനത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ മോളി ജേക്കബിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌ ആരോഗ്യ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ എ.എം നൗഫലിന്റെ നേതൃത്വത്തിലാണ്‌ പ്രദേശത്ത്‌ പരിശോധന നടത്തിയത്‌.
പോര്‍ട്ടില്‍നിന്നും വാടകയ്‌ക്കെടുക്കുന്ന സ്‌ഥലം പൂര്‍വ സ്‌ഥിതിയിലാക്കി നല്‍കുകയെന്ന കരാറിന്റെ അടിസ്‌ഥാനത്തിലായിരുന്നു കാര്‍ണിവല്‍ നടത്താനായി സ്‌ഥലം വിട്ടുനല്‍കിയത്‌.
പ്രദേശത്തുള്ള മാലിന്യങ്ങളും മറ്റു വസ്‌തുക്കളും അടി യന്തരമായി നീക്കം ചെയ്യണമെന്ന്‌ കമ്പനിക്ക്‌ നിര്‍ദേശം നല്‍കിയതായി സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ എ. എം നൗഫല്‍ അറിയിച്ചു. കാര്‍ണിവലിന്റെ ഉപകരണങ്ങള്‍ ഉള്‍പ്പടെ പ്രദേശത്ത്‌ നിന്നും മാറ്റുകയാണെന്നും അടുത്ത ദിവസം തന്നെ പ്രദേശം പൂര്‍വ സ്‌ഥിതിയിലാക്കുമെന്ന്‌ കമ്പനി അധികൃതര്‍ ഉറപ്പ്‌ നല്‍കി. നഗരസഭ ഹെല്‍ത്ത്‌ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി അംഗങ്ങളായ എം. കെ നിസാര്‍, പി.കെ ഫൈസല്‍, ഹെല്‍ത്ത്‌ ഓഫീസര്‍ വര്‍ഗീസ്‌, ജെ.എച്ച്‌.ഐ അനില്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Ads by Google
Advertisement
Wednesday 21 Jan 2026 10.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW