Thursday, March 12, 2026 Last Updated 12 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jan 2026 10.41 AM

തൊഴിലുറപ്പ്‌ ഗ്രാമസഭ അലങ്കോലപ്പെടുത്തിയതായി പരാതി

മാവേലിക്കര: ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്ത്‌ 22-ാം വാര്‍ഡില്‍ നടന്ന തൊഴിലുറപ്പ്‌ ഗ്രാമ സഭ സി.പി.എം നേതാക്കള്‍ അലങ്കോലപ്പെടുത്തിയതായി പരാതി. അഡ്വ. സജി കുമാര്‍, മുന്‍ ഗ്രാമ പഞ്ചായത്തംഗം സുമ ബാലകൃഷ്‌ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം അലങ്കോലപ്പെടുത്തിയതെന്ന്‌
വാര്‍ഡംഗം അനീഷ്‌ കരിപ്പുഴ പറഞ്ഞു. ഇവരെ ക്ഷണിച്ചിരുന്നില്ലെന്നും പ്രകോപന പരമായി പ്രസംഗിക്കുകയും യോഗം അലങ്കോലപ്പെടുത്തുകയും ചെയ്‌തതായും അനീഷ്‌ പറഞ്ഞു. തൊഴിലുറപ്പ്‌ യോഗത്തെ രാഷ്‌ട്രീയ യോഗമാക്കിയതില്‍ പ്രതിഷേധിച്ചു ഗ്രാമ പഞ്ചായത്തംഗം അനീഷ്‌ കരിപ്പുഴ യോഗത്തില്‍നിന്നും ഇറങ്ങിപ്പോയി. തൊഴിലുറപ്പിന്റെ പഴയ മോണിറ്ററിങ്‌ കമ്മിറ്റി പിരിച്ചു വിട്ടതായും, പുതിയ കമ്മിറ്റി ഉടന്‍ രൂപീകരിക്കുമെന്നും ബന്ധപ്പെട്ട അധികൃതര്‍ക്ക്‌ പരാതി നല്‍കിയതായും പഞ്ചായത്ത്‌ അംഗം അനീഷ്‌ കരിപ്പുഴ അറിയിച്ചു.

Ads by Google
Advertisement
Wednesday 21 Jan 2026 10.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW