Wednesday, March 11, 2026 Last Updated 5 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 10.33 AM

മുച്ചക്രവാഹനത്തില്‍ വഴിതെറ്റി അലഞ്ഞ അയ്യപ്പഭക്‌തന്‌ തുണയായി പോലീസ്‌

uploads/news/2026/01/821710/2.jpg

പന്തളം : ശബരിമല അയ്യപ്പ ദര്‍ശനം കഴിഞ്ഞ്‌ നാട്ടിലേക്ക്‌ മടങ്ങും വഴി കൂട്ടംതെറ്റി അലഞ്ഞ അയ്യപ്പഭക്‌തന്‌ പന്തളം ജനമൈത്രി പോലീസ്‌ താങ്ങും തണലുമായി മാറി. ജന്മനാ രണ്ടു കാലുകളും തളര്‍ന്ന ആന്ധ്രപ്രദേശ്‌ വിശാഖപട്ടണം സ്വദേശിയായ 45 വയസുകാരനായ മണികണ്‌ഠന്‍ എന്ന സ്വാമി നാട്ടില്‍ നിന്നും മൂന്നുമാസം മുമ്പ്‌ മുച്ചക്ര സൈക്കിളില്‍ യാത്ര തിരിച്ച്‌ ദര്‍ശനത്തിനു ശേഷം തിരികെ നാട്ടിലേക്ക്‌ മടങ്ങും വഴി കൂട്ടം തെറ്റുകയായിരുന്നു. കൂട്ടം പിരിഞ്ഞതോടെ ഭക്ഷണത്തിനും യാത്രയ്‌ക്കും പണമില്ലാതെയുമായി.ഇതോടെ അവശതയും ബാധിച്ചു. കൈകൊണ്ട്‌ കറക്കി ചവിട്ടി പോകുന്ന മുച്ചക്രസൈക്കിളില്‍ യാത്ര തുടരാന്‍ കഴിയാതെ അവശനായി പന്തളം പറന്തലില്‍ റോഡില്‍ കുഴഞ്ഞു വീഴുകയായിരുന്നു. വിവരമറിഞ്ഞ്‌ എത്തിയ പന്തളം ജനമൈത്രി പോലീസ്‌ വേണ്ട സഹായങ്ങള്‍ നല്‌കുകയും കൂടെയുളള സ്വാമിമാരെ അനേ്വഷിച്ച്‌ കണ്ടെത്തുകയുമായിരുന്നു. പന്തളം പോലീസ്‌ സേ്‌റ്റഷന്‍ സബ്‌ ഇന്‍സ്‌പെക്‌ടര്‍ യു.വി വിഷ്‌ണു, ജനമൈത്രി ബീറ്റ്‌ ഓഫീസര്‍ എസ്‌. അന്‍വര്‍ഷ ,ജനമൈത്രിസമിതിയംഗം റജി പത്തിയില്‍ , അയ്യപ്പ സമാജം ഭാരവാഹി വേണു എന്നിവരുടെ നേതൃത്വത്തില്‍ മണികണ്‌ഠനെ സുരക്ഷിതമായി വാഹനത്തില്‍ ചെങ്ങന്നൂരില്‍ എത്തിച്ച്‌ കൂടെയുളള സ്വാമിമാര്‍ക്ക്‌ കൈമാറി.

Ads by Google
Advertisement
Tuesday 20 Jan 2026 10.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW