-->
പത്തനംതിട്ട: ബസിനുള്ളില്‍ വീണ് പരിക്കേറ്റ വ്യദ്ധയെ ആശുപത്രിക്ക് മുന്നില്‍ റോഡില്‍ ഇറക്കി വിട്ടശേഷം ജീവനക്കാര്‍ കടന്ന് കളഞ്ഞതായി പരാതി. ചെങ്ങന്നൂര്‍ - പത്തനംതിട്ട റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസ് ജീവനക്കാരാണ് കുമ്പളാംപൊയ്‌ക കൊച്ചു മുറിയില്‍ ഓമന വിജയ (71) നോട് ക്രൂരത കാട്ടിയത്. ഞായറാഴ്‌ച്ച ഉച്ചകഴിഞ്ഞ് 2 മണിയോടെയാണ് സംഭവം. കോഴഞ്ചേരി സി കേശവന്‍ സ്വകയറിന് സമീപത്തെ സേ്‌റ്റാപ്പില്‍ നിന്നുമാണ് ഓമനയും ഒപ്പം ഉണ്ടായിരുന്ന മറ്റൊര് സ്‌ത്രീയും പത്തനംതിട്ടയിലേക്ക് ഉള്ള ബസില്‍ കയറിയത്. അമിത വേഗത്തിലായിരുന്ന ബസ് തെക്കേമലയ്‌ക്കും ഇലന്തൂരിനും ഇടയില്‍ വെച്ച് അമിതമായി ബ്രേക്ക് ചവിട്ടിയതിനെ തുടര്‍ന്ന് ബസിനുള്ളിലേക്ക് തെറിച്ച് വിഴുകയായിരുന്നു. വീഴ്‌ച്ച യുടെ ആഘാതത്തില്‍ ഇടത്‌കൈക്ക് പരിക്ക് പറ്റി എങ്കിലും ബസ് നിര്‍ത്താന്‍പോലും ജീവനക്കാര്‍ തയ്യാറായില്ല എന്നും പരാതിയുണ്ട്. ഒടുവില്‍ മറ്റ് യാത്രക്കാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ബസ് പത്തനംതിട്ട ജനറലാശുപത്രി പടിക്കല്‍ എത്തി ഓമനയെ ഇറക്കിയ ശേഷം ബസ് ഓടിച്ചു പോകുകയും ചെയ്‌തു. ഇവിടെ നിന്നും റോഡ് കടന്ന് ആശുപത്രിയില്‍ എത്തി പരിശോധിച്ചപ്പോഴാണ് ഇടത്‌കൈയ്യുടെ കൈ പത്തിക്ക് താഴെ ഒടിവ് ഉണ്ടായതായി കണ്ടെത്തിയത്. ബസ് ജീവനക്കാരുടെ നടപടിക്ക് എതിരെ ഓമന ആറന്മുള പോലീസില്‍ പരാതി നല്‌കിയിട്ടുണ്ട്.