Wednesday, March 11, 2026 Last Updated 1 Min 53 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 10.33 AM

കാര്‍യാത്രികന്‌ വഴി പറഞ്ഞുകൊടുത്ത യുവാവിനെ മര്‍ദിച്ച പ്രതി പിടിയില്‍

കൊടുമണ്‍ : റോഡരികില്‍ വഴി പറഞ്ഞ്‌ കൊടുത്ത്‌ നിന്ന ചെറുപ്പക്കാരനെ മര്‍ദിച്ച കേസില്‍ പ്രതി അറസ്‌റ്റിലായി. കൊടുമണ്‍ ഇടത്തിട്ട സ്വദേശിയായ മണ്ണില്‍വടക്കേതില്‍ വീട്ടില്‍ എം.എസ്‌ മിഥുന്‍ (38) ആണ്‌ അറസ്‌റ്റിലായത്‌ .കഴിഞ്ഞ ഒന്‍പതിന്‌ഉച്ചക്കാണ്‌ കേസിന്‌ സംഭവം . ചന്ദനപ്പള്ളി ഭാഗത്ത്‌ നിന്നും വന്ന കാര്‍യാത്രികന്‌ ഇടത്തിട്ടയില്‍ വഴി പറയുമ്പോള്‍ പിന്നാലെ ഇന്നോവ കാറില്‍ എത്തിയ പ്രതി റോഡില്‍ ഇറങ്ങി കൈ കൊണ്ട്‌ മുഖത്ത്‌ അടിച്ചു. പോലീസ്‌ പ്രതിയെയും സഞ്ചരിച്ച ഇന്നോവ കാറും കസ്‌റ്റഡിയിലെടുത്തു. കൊടുമണ്‍ പോലീസ്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ അനൂബ്‌ പി യുടെ നേതൃത്വത്തില്‍ ഉളള സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ്‌ ചെയ്‌തു.

Ads by Google
Advertisement
Tuesday 20 Jan 2026 10.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW