Wednesday, March 11, 2026 Last Updated 3 Min 47 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 10.33 AM

കോട്ടാങ്ങല്‍ എട്ടു പടയണിക്ക്‌ ചൂട്ടുവച്ചു

കോട്ടാങ്ങല്‍: മഹാഭദ്രകാളി ക്ഷേത്രത്തിലെ എട്ടു പടയണിക്ക്‌ ചൂട്ടുവച്ചു. ശ്രീകോവിലിനുള്ളില്‍ നിന്നും മേല്‍ശാന്തി മനു നാരായണ്‍ ശര്‍മ കൈമാറിയ അഗ്‌നി ജ്വാല കരനാഥന്മാര്‍ ചൂട്ടുകറ്റയിലേക്ക്‌ ഏറ്റുവാങ്ങി. ക്ഷേത്ര കിഴക്കേ നടയില്‍ സന്നിഹിതരായിരുന്ന കരക്കാരുടെ സാന്നിധ്യത്തില്‍, കരക്കാരുടെ അനുവാദത്തോടുകൂടി എട്ടു പടയണിക്ക്‌ ചൂട്ടു വെക്കുന്നു എന്ന്‌ വിളിച്ചു ചൊല്ലി ചൂട്ടുവെക്കുന്ന ചടങ്ങ്‌ ഗോത്ര സംസ്‌കൃതിയുടെ പാരമ്പര്യം പേറുന്ന കൂട്ടായ്‌മയുടെ മകുടോദാഹരണമാണ്‌.
ചൂട്ടുവെപ്പ്‌ എന്ന ചടങ്ങില്‍ കൂടിയാണ്‌ ക്ഷേത്രത്തില്‍ പടയണി ആരംഭിക്കുന്നത്‌. ധനുമാസത്തിലെ ഭരണി നാള്‍ മുതല്‍ മകര മാസത്തിലെ ഭരണി വരെയുള്ള 28 ദിവസമാണ്‌ പടയണിക്കാലമായി കണക്കാക്കപ്പെടുന്നത്‌.
28 പടയണി ചൂട്ടുവെപ്പിനു ശേഷം സാധിപ്പ്‌, പരിശീലനം തയ്യാറെടുപ്പുകള്‍ എന്നിവ കളരിയില്‍ നടന്നു. തുടര്‍ന്നാണ്‌ എട്ടു പടയണിക്ക്‌ ക്ഷേത്രത്തില്‍ ഇന്നലെ ചൂട്ടുവച്ചത്‌. കുളത്തൂര്‍ കരയ്‌ക്കുവേണ്ടി പുത്തൂര്‍ രാധാകൃഷ്‌ണ പണിക്കരും കോട്ടാങ്ങല്‍ കരയ്‌ക്കുവേണ്ടി കടൂര്‍ രാധാകൃഷ്‌ണക്കുറുപ്പും ആണ്‌ ചൂട്ടുവെച്ചു പടയണിക്ക്‌ ക്ഷേത്രത്തില്‍ തുടക്കം കുറിച്ചത്‌. ഇന്ന്‌ ചൂട്ടുവലത്ത്‌ നടക്കും. 21, 22 തീയതികളില്‍ ഗണപതിക്കോലവും 23, 24 തീയതികളില്‍ അടവി പള്ളിപ്പാന എന്നിവയും 25, 26 തീയതികളില്‍ വലിയ പടയണിയും നടക്കും.

Ads by Google
Advertisement
Tuesday 20 Jan 2026 10.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW