Saturday, March 14, 2026 Last Updated 37 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 10.33 AM

പള്ളിവേട്ട ഭക്‌തി സാന്ദ്രം, ആറന്മുളയില്‍ ഇന്ന്‌ ആറാട്ട്‌

ആറന്മുള : കഴിഞ്ഞ പത്തു്‌ നാളായി ആറന്മുള ക്ഷേത്ര നഗരത്തെ ഭക്‌തി പാരവശ്യത്തില്‍ എത്തിച്ച ഉത്സവത്തിന്‌ ഇന്ന്‌ കൊടിയിറക്കം. രാവിലെ 11 നാണ്‌ തന്ത്രിയുടെ മുഖ്യ കാര്‍മികത്വത്തില്‍ കൊടിയിറക്കുന്നത്‌.തുടര്‍ന്ന്‌ വിശ്വ രൂപ ദര്‍ശനവും ഉണ്ടായിരിക്കും. ഇന്നലെ രാത്രി പള്ളിവേട്ടക്ക്‌ ശേഷം പുറത്തെ മണ്ഡപത്തില്‍ ഉറങ്ങിയ ഭഗവാനെ ആദര പൂര്‍വം ശ്രീകോവിലിലേക്ക്‌ ആനയിക്കുന്നതോടെയാണ്‌ ആറാട്ട്‌ ദിനത്തിലെ ചടങ്ങുകള്‍ ആരംഭിക്കുന്നത്‌.
ഇത്തവണ പള്ളിവേട്ട ചടങ്ങ്‌ നിര്‍വഹിച്ചത്‌ അവകാശികളായ ആറന്മുള കാവട കുടുംബാംഗം ഏറ്റുമാനൂര്‍ പീഞ്ഞാണിയില്‍ മേജര്‍ സുരേഷ്‌ കുമാറായിരുന്നു.പള്ളിവേട്ടക്ക്‌ ആയി നിരവധി ഇന്നലെ ഒരുക്കങ്ങളാണ്‌ നടത്തിയിരുന്നത്‌ .പള്ളിവേട്ടയ്‌ക്ക് ആയി കിഴ ക്കേനടയിലുള്ള പള്ളിവേട്ട ആലിന്‍ ചുവട്ടില്‍ ഒരു താല്‍ക്കാലിക വനം തന്നെ രൂപപ്പെടുത്തിയിരുന്നു. ഇവിടേക്ക്‌ ശബ്‌ദ ഘോഷങ്ങളില്ലാതെ എഴുന്നള്ളി ആണ്‌ പള്ളിവേട്ട നിര്‍വഹിച്ചത്‌.വേട്ടക്കായി സ്‌ഥാപിച്ചിരുന്ന കരിക്കിന്‍കുല യിലും കുലവാഴയിലേക്കും പള്ളിക്കുറുപ്പ്‌ കൃത്യതയോടെ ശരം എയ്‌തു.വേട്ട വിജയപ്രദമായതോടെ രംഗം ആഘോഷപ്രദമായി. ആര്‍പ്പുവിളിയും കൊട്ടും കുരവയും ഉയര്‍ത്തി തിരിച്ചെഴുന്നെള്ളത്തു്‌ ആരംഭിച്ചു.
പള്ളിവേട്ട എഴുന്നെള്ളത്തു്‌ മടങ്ങി എത്തിയതോടെ ഇന്നലത്തെ ചടങ്ങുകള്‍ പൂര്‍ത്തിയായി.ആറാട്ട്‌ ദിനമായ ഇന്ന്‌ രാവിലെ 9 ന്‌ കുറത്തിയാട്ടം,11 ന്‌ കൊടിയിറക്ക്‌,11.30 ബലിക്കല്‍ പുരയില്‍ വിശ്വ രൂപ ദര്‍ശനം,വൈകിട്ട്‌ നാലിന്‌ ആറാട്ട്‌ എഴുന്നെള്ളിപ്പ്‌,അഞ്ചിന്‌ കലാവേദിയില്‍ നാദസ്വര കച്ചേരി,എട്ടിന്‌ ചെങ്കോട്ട ഹരിഹര സുബ്രഹ്‌മണ്യത്തിന്റെ സംഗീത സദസ്‌ ,8.30 ന്‌ പമ്പാ നദിയില്‍ ആറാട്ട്‌ ,10.30 ആറാട്ട്‌ വരവ്‌.

Ads by Google
Advertisement
Tuesday 20 Jan 2026 10.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW