Wednesday, March 11, 2026 Last Updated 31 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 10.33 AM

ഫിഷറീസ്‌ ഉദ്യോഗസ്‌ഥര്‍ 25,07,500 രൂപ നല്‍കാന്‍ വിധി

പത്തനംതിട്ട: മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്‌തതിന്റെ പേരില്‍ വന്‍ക്രമക്കേട്‌ നടന്നതായും ഇതിന്‌ നഷ്‌ടപരിഹാരമായി
ഫിഷറീസ്‌ ഡിപ്പാര്‍ട്ടുമെന്റിലെ 4 ഉദ്യോഗസ്‌ഥര്‍ 25,07,500 രൂപ കൊടുക്കണമെന്നും പത്തനംതിട്ട ഉപഭോക്‌തൃ തര്‍ക്കപരിഹാര കമ്മീഷന്‍ വിധി. പത്തനംതിട്ട ഇലന്തൂര്‍ പ്ലാംകൂട്ടത്തില്‍ വീട്ടില്‍ എബി. പി. മാത്യു കമ്മീഷനില്‍ ഫയല്‍ ചെയ്‌ത ഹര്‍ജിയിലാണ്‌ വിധി ഉണ്ടായത്‌.
തിരുവന്തപുരം ഫിഷറീസ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഡയറക്‌ടര്‍, സ്‌പെഷ്യല്‍ ഓഫീസര്‍ കം ജോയിന്റ്‌ ഡയറക്‌ടര്‍, പന്നിവേലിച്ചിറ ഫിഷറീസ്‌ അസിസ്‌റ്റന്റ്‌ ഡയറക്‌ടര്‍, ിട്ട പന്നിവേലിച്ചിറ ഫിഷറീസ്‌ ്‌ പ്രോജക്‌ട് കോ-ഓര്‍ഡിനേറ്റര്‍ എന്നിവര്‍ക്കെതിരെയാണ്‌ കമ്മീഷന്‍ വിധി പ്രസ്‌താവിച്ചത്‌.
ഹര്‍ജികക്ഷി ഫിഷറീസ്‌ വകുപ്പിന്റെ ബ്ലൂ റവല്യൂഷന്‍ 2017 - 2018 എന്ന പ്ര?ജക്‌റ്റിന്റെ ഭാഗമായി ഗിഫ്‌റ്റ് ഇന്‍ പോണ്ട്‌ പദ്ധതിയുടെ ഗുണഭോക്‌താവാണ്‌. മത്സ്യകൃഷി ചെയ്യുന്ന പദ്ധതിയാണിത്‌. ഇതിന്റെ ഭാഗമായി ഫിഷറീസ്‌ ഡിപ്പാര്‍ട്ടുമെന്റിന്റെ തീരുമാനത്തിനു വിധേയമായി ഒരേക്കര്‍ സ്‌ഥലത്ത്‌ കുളം ഉള്‍പ്പെടെയുളള സജ്‌ജീകരണങ്ങള്‍ ഒരുക്കി പന്നിവേലിച്ചിറയിലുളള ഓഫീസില്‍ പോകുകയും 7200 മീന്‍ കുഞ്ഞുങ്ങളെ സബ്‌സിഡി നിരക്കിലും തുടര്‍ന്ന്‌ 6,800 മത്സ്യകുഞ്ഞുങ്ങളെ യഥാര്‍ത്ഥ വിലകൊടുത്തും വാങ്ങി കുളത്തില്‍ നിക്ഷേപിച്ചിരുന്നതാണ്‌. വലിയ തൂക്കം വെയ്‌ക്കുന്ന ഗിഫ്‌റ്റ് തലോപ്പിയ മത്സ്യകുഞ്ഞുങ്ങളാണെന്നു പറഞ്ഞാണ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഉദ്യോഗസ്‌ഥര്‍ മത്സ്യകുഞ്ഞുങ്ങളെ കൊടുത്തത്‌. 5 മാസം ആകുമ്പോഴേക്കും ഒരു കുഞ്ഞിന്‌ 500 ഗ്രാം തൂക്കം വെക്കും എന്നാണ്‌ ഉദ്യോഗസ്‌ഥര്‍ പറഞ്ഞത്‌. ആദ്യ വര്‍ഷത്തെ വിളവെടുപ്പിനുതന്നെ 14000 മത്സ്യകുഞ്ഞുങ്ങള്‍ 500 ഗ്രാം വെച്ച്‌ 7000 കിലോ തൂക്കം ഉണ്ടാകുമെന്നും ഏകദേശം 11,00,000 രൂപ അതില്‍ നിന്നും ലഭിക്കുമെന്നാണ്‌ കണക്കുകൂട്ടിയത്‌.
എന്നാല്‍ മൂന്നു മാസം കഴിഞ്ഞിട്ടും വളര്‍ച്ച ഉണ്ടാകാത്തതുകൊണ്ട്‌ പരിശോധിച്ചപ്പോള്‍ ഈ കുഞ്ഞുങ്ങള്‍ സാധാരണ തിലോപ്പിയ കുഞ്ഞുങ്ങളാണെന്നും 500 ഗ്രാം തൂക്കം വെക്കുന്ന ഗിഫ്‌്റ്റ്‌ തിലോപ്പിയ അല്ലായെന്നും മനസ്സിലായി. തുടര്‍ച്ചയായി വിളവെടുപ്പ്‌ നടത്താന്‍ കഴിയുന്ന കൃഷിയാണ്‌ മത്സ്യകൃഷി. ഉദ്യോഗസ്‌ഥരുടെ ഈ പ്രവര്‍ത്തിക്ക്‌ എതിരെയാണ്‌ ഹര്‍ജികക്ഷി കമ്മീഷനില്‍ അന്യായം ഫയല്‍ ചെയ്‌തത്‌.
ഇരുകക്ഷികളും ഹാജരാക്കിയ തെളിവുകളുടെ അടിസ്‌ഥാനത്തില്‍ ഹര്‍ജി അന്യായം ന്യായമാണെന്ന്‌ കമ്മീഷന്‌ ബോദ്ധ്യപ്പെടുകയുണ്ടായി. ഗിഫ്‌റ്റ് തിലോപ്പിയ കുഞ്ഞുങ്ങള്‍ ഈ സമയത്ത്‌ കിട്ടാനില്ലായിരുന്നുവെന്നും സാധാരണ കുഞ്ഞുങ്ങളെയാണ്‌ കൊടുത്തത്‌ എന്നും എതിര്‍കക്ഷികള്‍ സമ്മതിക്കുകയുണ്ടായി. എന്നാല്‍ സാധാരണ മത്സ്യകുഞ്ഞുങ്ങളെ കൊടുത്തത്‌ ഹര്‍ജികക്ഷിയെ ബോദ്ധ്യപ്പെടുത്തിയിട്ടാണെന്ന്‌ ഉദ്യോഗസ്‌ഥന്‍മാര്‍ പറഞ്ഞത്‌ കമ്മീഷന്‍ സ്വീകരിച്ചില്ല.
ഇതിന്റെ അടിസ്‌ഥാനത്തില്‍ ഒരേക്കര്‍ സ്‌ഥലത്ത്‌ മത്സ്യകുഞ്ഞുങ്ങളെ വളര്‍ത്താന്‍ കുളം നിര്‍മ്മിക്കുകയും മത്സ്യകുഞ്ഞുങ്ങളെ സബ്‌സിഡിയിനത്തിലും മുഴുവന്‍ വിലയും നല്‍കി വാങ്ങിയതിനാലും ഹര്‍ജികക്ഷിക്ക്‌ ഭാരിച്ച സാമ്പത്തിക ബാദ്ധ്യതയുണ്ടായി. നല്ല ആദായം കിട്ടുന്ന മത്സ്യകുഞ്ഞുങ്ങളെ കൊടുക്കാതെ ഉദ്യോഗസ്‌ഥരുടെ ഭാഗത്ത്‌ നിന്നും ഗുരുതരമായ വീഴ്‌ചയാണ്‌ ഉണ്ടായതെന്ന്‌ കമ്മീഷന്‍ കണ്ടെത്തി.
കമ്മീഷന്‍ പ്രസിഡന്റ്‌ ബേബിച്ചന്‍ വെച്ചൂച്ചിറയും അംഗമായ നിഷാദ്‌ തങ്കപ്പനും ചേര്‍ന്നാണ്‌ പ്രതികള്‍ കമ്മീഷനില്‍ ഹാജരാകാന്‍ ഉത്തരവിട്ടത്‌.

Ads by Google
Advertisement
Tuesday 20 Jan 2026 10.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW