-->
അടൂര്‍: നഗരത്തില്‍ യുവാവിന്റെ അക്രമത്തില്‍ അടൂര്‍ ട്രാഫിക് എന്‍ഫോഴ്‌സ്മെന്റ് എസ്‌ഐ ഉള്‍പ്പെടെ മൂന്ന് പോലീസുകാര്‍ക്കും ഓട്ടോ ഡ്രൈവര്‍ക്കും പരുക്ക്. ട്രാഫിക് എസ്‌ഐ ജി.സുരേഷ് കുമാര്‍, എസ് സിപിഒ മുഹമ്മദ് റാഫി,സിപിഒ എര്‍ഷാദ് എന്നിവര്‍ക്കും ഒട്ടോ ഡ്രൈവര്‍ പുതുശ്ശേരി ഭാഗം സ്വദേശി ജെ.ജനാര്‍ദ്ദനുമാണ് പരിക്കേറ്റത്.
അക്രമം കാട്ടിയ കൊല്ലം സ്വദേശി ആദിച്ചനല്ലൂര്‍ സ്വദേശി വിപിന്‍ രാജ്(34) നെ അടൂര്‍ പോലീസ് കസ്‌റ്റഡിയില്‍ എടുത്തു.
ഇയാള്‍ക്കും പരിക്കുണ്ട്. തിങ്കളാഴ്‌ച രാത്രി എട്ടിന് അടൂര്‍ കെഎസ്‌ആര്‍ടിസി സ്‌റ്റാന്‍ഡിന് സമീപം വെച്ചായിരുന്നു സംഭവം.
പുതുശേരി ഭാഗത്തുനിന്നും ഓട്ടോറിക്ഷയില്‍ വന്ന യുവാവ് ഓട്ടോ കൂലി ചോദിച്ചപ്പോള്‍ ഓട്ടോറ്റ ഓട്ടോറിക്ഷ ഡ്രൈവറെ ആദ്യം മര്‍ദ്ദിച്ചു.
ഈ സംഭവം കണ്ട് സ്‌ഥലത്തെത്തിയ ട്രാഫിക് എസ്‌ഐ ജി.സുരേഷ് കുമാര്‍ വിവരം തിരക്കി. ഇതില്‍ പ്രകോപിതനായ യുവാവ് ട്രാഫിക് മര്‍ദ്ദിക്കുകയായിരുന്നു. ഇത് കണ്ട് തടസം പിടിക്കാന്‍ എത്തിയ ട്രാഫിക് പോലീസ് വാഹനത്തിന്റെ ഡ്രൈവര്‍ ഇര്‍ഷാദിനെയും മര്‍ദ്ദിച്ചു.ഇതോടെ നാട്ടുകാര്‍ എത്തി യുവാവിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യുവാവ് നാട്ടുകാര്‍ക്ക് നേരെയും തിരിഞ്ഞു. ഇതോടെ അടൂര്‍ പോലീസ് സേ്‌റ്റഷനില്‍ നിന്നും കൂടുതല്‍ പോലീസ് എത്തി യുവാവിനെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഈ സമയത്താണ് എസ് സി പിഒ മുഹമ്മദ് റാഫിയ്‌ക്ക് പരുക്കേറ്റത്.