Tuesday, March 10, 2026 Last Updated 34 Min 36 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 10.32 AM

പ്രഥമ സേവേറിയന്‍ കപ്പ്‌ കൈപ്പുഴ സെന്റ്‌ ജോര്‍ജിന്‌

uploads/news/2026/01/821701/3.jpg

വൈക്കം: സെന്റ്‌ സേവ്യേഴ്‌സ് കോളജില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍തലത്തില്‍ നടത്തിയ പ്രഥമ സേവേറിയന്‍ കപ്പ്‌ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌ ഫൈനലില്‍ ശ്രീകണ്‌ഠേശ്വരം എസ്‌.എന്‍. എച്ച്‌.എസ്‌.എസിനെ 4-1 ന്‌ കീഴടക്കി കൈപ്പുഴ സെന്റ്‌ ജോര്‍ജ്‌ എച്ച്‌.എസ്‌.എസ്‌. കിരീടം ചൂടി. വല്ലകം സെന്റ്‌ മേരീസ്‌ എച്ച്‌.എസ്‌.എസ്‌. മൂന്നാം സ്‌ഥാനം കരസ്‌ഥമാക്കി.
കേരളത്തിലെ 16 ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റിന്റെ സമാപന സമ്മേളനം ടി.വി. പുരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്‌. ബിജു ഉദ്‌ഘാടനം ചെയ്‌തു. പ്രിന്‍സിപ്പല്‍ ഡോ. കെ.ജെ. എബ്രഹാം അധ്യക്ഷത വഹിച്ചു. മാനേജര്‍ ഫാ. ഷിജോ കോനുപറമ്പന്‍ അനുഗ്രഹപ്രഭാഷണം നിര്‍വ്വഹിച്ചു. തലയാഴം പഞ്ചായത്ത്‌ അംഗം നോമി തോമസ്‌, സ്‌പോണ്‍സര്‍ സന്തോഷ്‌ കണ്ടത്തില്‍, വൈസ്‌ പ്രിന്‍സിപ്പല്‍ പ്രഫ. പി.സി. രവിശങ്കര്‍, കായികവിഭാഗം മേധാവി ഡോ. ബെസ്‌റ്റിന്‍ സി. മൈക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. വിജയികള്‍ക്ക്‌ എവര്‍റോളിങ്ങ്‌ ട്രോഫിയും ക്യാഷ്‌ അവാര്‍ഡും നല്‍കി.

Ads by Google
Advertisement
Tuesday 20 Jan 2026 10.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW