Wednesday, March 11, 2026 Last Updated 20 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 10.32 AM

ചാലിന്റെ ഒഴുക്ക്‌ നിലച്ചു; മലിനജലം നിറഞ്ഞ്‌ പഞ്ചായത്തിന്റെ ഉടമസ്‌ഥതയിലുള്ള സ്‌ഥലം

uploads/news/2026/01/821700/2.jpg

ചങ്ങനാശേരി: മാടപ്പള്ളി പഞ്ചായത്തിന്റെ അധീനതയിലുള്ള സ്‌ഥലത്തെ ചാലിലെ ഒഴുക്ക്‌ നിലച്ചു മലിനജനം കെട്ടികിടക്കുന്നതു രോഗഭീതി ഉയര്‍ത്തുന്നു. തെങ്ങണ വാഴൂര്‍ റോഡിനു സമീപമുള്ള ഓടയിലാണു മലിനജലം കെട്ടിക്കിടക്കുന്ന നിലയില്‍. തെങ്ങണയുടെ സമഗ്ര വികസന പദ്ധതിക്കുവേണ്ടി മാടപ്പള്ളി പഞ്ചായത്ത്‌ അക്വയര്‍ ചെയ്‌തിട്ടുള്ള ഭൂമിയാണിത്‌.
മഴ വെള്ളം മാത്രം ഒഴുകിയിരുന്ന ചാലും പ്രദേശവും കയ്യേറിയതോടെ, ചാലിന്റെ ദിശമാറ്റി വിട്ടു. സമീപത്ത്‌ പ്രവര്‍ത്തിക്കുന്ന അനധികൃത അറവ്‌ ശാലയില്‍ നിന്നുള്ള മാലിന്യങ്ങളും, മലിനജലവും ദിശമാറ്റിയ ചാലിലേക്കാണ്‌ ഒഴുക്കിവിടുന്നത്‌. ജൈവ,അജൈവ, പ്ലാസ്‌റ്റിക്‌മാലിന്യങ്ങളും തള്ളിയതോടെ, പരിസരം മാലിന്യങ്ങളാല്‍ നിറഞ്ഞു. മറ്റ്‌ പ്രദേശങ്ങളില്‍ നിന്നും, വാഹനങ്ങളില്‍ എത്തുന്നവരും ഇവിടേക്ക്‌ മാലിന്യങ്ങള്‍ തള്ളി തുടങ്ങി. കൊതുക്‌ ശല്യം വര്‍ദ്ധിച്ചു. പ്രദേശത്തു നിന്നു മാലിന്യങ്ങള്‍ അഴുകി ദുഗന്ധവും വമിച്ചു തുടങ്ങി.
പ്രാഥമിക മെഡിക്കല്‍ സെന്ററില്‍ നിന്നും ഗുരുതര ആരോഗ്യപ്രശ്‌നം സഷ്‌ടിക്കുമെന്നു റിപ്പോര്‍ട്ട്‌ ലഭിച്ചിട്ടും കഴിഞ്ഞ പഞ്ചായത്ത്‌ സമിതി നടപടി എടുത്തില്ല. സമീപ പ്രദേശത്തെ ജനങ്ങള്‍ രോഗവ്യാപനത്താല്‍ ആശങ്കയിലാണ്‌. പുതിയ പഞ്ചായത്ത്‌ ഭരണസമിതി അടിയന്തരമായി മാലിന്യം നീക്കം ചെയ്‌ത് ജലമൊഴുക്ക്‌ പൂര്‍വ സ്‌ഥിതിയിലാക്കണമെന്ന ആവശ്യം ശക്‌തമാകുന്നു. കയ്യേറ്റക്കാരില്‍ നിന്നും ഭൂമി ഒഴുപ്പിച്ചു കോമ്പൗണ്ട്‌ വാള്‍ നിര്‍മിച്ച്‌ നിര്‍ദിഷ്‌ട പദ്ധതികള്‍ നടപ്പിലാക്കണം. കര്‍ഷകര്‍ക്ക്‌ അവരുടെ കാര്‍ഷിക ഉത്‌പന്നങ്ങള്‍ വിറ്റഴിക്കാന്‍ നാട്ടുച്ചന്ത ആരംഭിക്കാനുള്ള സ്‌ഥലം പഞ്ചായത്ത്‌ നല്‍കണംമെന്നാണു നാട്ടുകാരുടെ ആവശ്യം.

Ads by Google
Advertisement
Tuesday 20 Jan 2026 10.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW