-->
കോട്ടയം: ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചു രണ്ടു പേര്‍ക്കു പരുക്ക്. കൊടുങ്ങൂര്‍ വാഴൂര്‍ കോട്ടേപടവില്‍ രാജന്റെ മകന്‍ റിജേഷ് (28), വേളൂര്‍ മാലിയോരത്തില്‍ വീട്ടില്‍ വാസപ്പന്റെ മകന്‍ ഹേമന്ത് (20) എന്നിവര്‍ക്കാണു പരുക്കേറ്റത്.
ഇന്നലെ വൈകിട്ട് ശാസത്രി റോഡിലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്കും സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. റോഡിലേക്കു തെറിച്ചുവീണ ഇവരെ നാട്ടുകാര്‍ ചേര്‍ന്നു ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ കൈയ്‌ക്കും കാലിനും ഗുരുതരമായി പരുക്കേറ്റ ഇവരെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.