Saturday, March 14, 2026 Last Updated 26 Min 47 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 10.31 AM

ഡെസ്‌റ്റിനേഷന്‍ വെഡ്‌ഡിങ്‌ സാധ്യതകള്‍ ലക്ഷ്യമിട്ട്‌ ദേവികുളത്ത്‌ നൂതനപദ്ധതി തയാറാക്കാന്‍ ഡി.ടി.പി.സി.

uploads/news/2026/01/821695/3.jpg

തൊടുപുഴ: ദേവികുളത്ത്‌ ജില്ലാ ടൂറിസം പ്ര?മോഷന്‍ കൗണ്‍സിലിന്റെ കൈവ ശമുള്ള അഞ്ച്‌ ഏക്കര്‍ റവന്യൂ ഭൂമിയില്‍ ടൂറിസം പദ്ധതിക്കായി മാസ്‌റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ തീരുമാനം. മന്ത്രി റോഷി അഗസ്‌റ്റിന്റെ അധ്യക്ഷതയില്‍ ജില്ലാ കലക്‌ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ടിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഡി.ടി.പി.സി എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി യോഗത്തിലാണ്‌ തീരുമാനം.
ഇവിടുത്തെ ഭൂപ്രകൃതിക്ക്‌ അനുയോജ്യമായ വിധത്തില്‍ കോണ്‍ഫറന്‍സ്‌ ഹാളും ഗസ്‌റ്റ് ഹൗസും ഉള്‍പ്പെടെയുള്ള പദ്ധതി തയാറാക്കാനാണ്‌ തീരുമാനം. പൊതുമരാമത്ത്‌ വകുപ്പ്‌, ഡി.ടി.പി.സി, ദുരന്തനിവാരണ അതോറിറ്റി ഹസാര്‍ഡ്‌ അനലിസ്‌റ്റ് എന്നിവരുള്‍പ്പെടുന്ന സംഘം സ്‌ഥലം സന്ദര്‍ശിച്ച്‌ മാസ്‌റ്റര്‍ പ്ലാന്‍ തയാറാക്കും. ആയിരം പേര്‍ക്ക്‌ ഇരിക്കാവുന്ന കോണ്‍ഫറന്‍സ്‌ ഹാള്‍, വി.ഐ.പി ഹാള്‍ എന്നിവ നിര്‍മിക്കാനാകുമോ എന്ന്‌ പരിശോധിക്കും. കോണ്‍ഫറന്‍സ്‌ ഹാള്‍ ആരംഭിക്കാനായാല്‍ മൂന്നാറില്‍ ഡെസ്‌റ്റിനേഷന്‍ വെഡ്‌ഡിങ്‌ പോലുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന്‌ യോഗം വിലയിരുത്തി. വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കിലെ രണ്ട്‌ ടോയ്‌ ലെറ്റുകളുടെയും മൂന്നാര്‍ ടൗണിലെ ടോയ്‌ലെറ്റ്‌ കെട്ടിടത്തിന്റെയും അറ്റകുറ്റപ്പണിക്കായുള്ള എസ്‌റ്റിമേറ്റിന്‌ യോഗം അംഗീകാരം നല്‍കി.
ഹില്‍വ്യൂ പാര്‍ക്കില്‍ പാര്‍ക്കിങ്‌ ഏരിയ വികസിപ്പിക്കുന്നതിന്‌ 35 ലക്ഷം രൂപ വിനിയോഗി ക്കുന്നതിനുള്ള എസ്‌റ്റിമേറ്റിനും അംഗീകാരം നല്‍കി. ഡി.ടി.പി.സിയുടെ തനത്‌ ഫണ്ട്‌ ഉപയോഗിച്ച്‌ നിര്‍മാണം പുരോഗമിക്കുന്ന രാമക്കല്‍മേട്‌ ടൂറിസം കേന്ദ്രം അറ്റകുറ്റപ്പണികള്‍, വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്ക്‌ വാച്ച്‌ ടവര്‍ പെയിന്റിങ്‌, പാര്‍ക്കിലെ യുജി കേബിള്‍ ജോലികള്‍, പാഞ്ചാലിമേട്‌ ടൂറിസം കേന്ദ്രം അറ്റകുറ്റപ്പണികള്‍ തുടങ്ങിയ ജോലികള്‍ അവസാനഘട്ടത്തിലാണെന്ന്‌ യോഗത്തില്‍ അറിയിച്ചു.
ഡി.ടി.പി.സി എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗം സി.വി. വര്‍ഗീസ്‌, ടൂറിസം വകുപ്പ്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ കെ.എസ്‌. ഷൈന്‍, ഡി.ടി.പി.സി സെക്രട്ടറി ജിതീഷ്‌ ജോസ്‌, തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Tuesday 20 Jan 2026 10.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW