Saturday, March 14, 2026 Last Updated 40 Min 53 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 10.31 AM

ഇടുക്കിയില്‍ വീണ്ടും കടുവയിറങ്ങിയതായി അഭ്യൂഹം

uploads/news/2026/01/821692/4.jpg

ചെറുതോണി: ഇടുക്കിയില്‍ വീണ്ടും കടുവയിറങ്ങിയതായി അഭ്യൂഹം. മെഡിക്കല്‍ കോളജിലെ മെന്‍സ്‌ ഹോസ്‌റ്റലിനു സമീപം കടുവ നില്‍ക്കുന്നതായുള്ള പടമാണ്‌ വ്യാപകമായി പ്രചരിക്കുന്നത്‌. ഏതോ വാഹന യാത്രികാരനാണ്‌ പടം പുറത്തുവിട്ടിട്ടുള്ളത്‌. രണ്ടെണ്ണം നില്‍ക്കുന്നതിന്റെയും പടം പ്രചരിക്കുന്നുണ്ട്‌. വിവരം അറിഞ്ഞതിനെത്തുടര്‍ന്ന്‌ കൂടുതല്‍ വനപാലകര്‍ ഈ സ്‌ഥലങ്ങളിലെല്ലാം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രചരിക്കുന്ന പടം എ.ഐ. നിര്‍മിതമല്ലെന്നാണ്‌ വനപാലകരുടെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്‌.
ഡ്രോണ്‍ പറത്തിയുള്ള പരിശോധനയും നടത്തുന്നുണ്ട്‌. ഒരു മ്‌ളാവിനെ കൊന്ന്‌ ഭക്ഷിച്ചതിന്റെ അവശിഷ്‌ടം കണ്ടതായും പറയപ്പെടുന്നുണ്ട്‌. ഒരു മരചുവട്ടില്‍ കടുവ കടന്നുറങ്ങിയതായും കണ്ടുവെന്ന്‌ പറയപ്പെടുന്നു. രാത്രിയും പകലും പരിശോധന കര്‍ശനമാക്കുകയും ചെയ്‌തിട്ടുണ്ട്‌. കടുവയെ കണ്ടു എന്നു പറയന്ന മെഡിക്കല്‍ കോളജില്‍ സി.സി ടി.വി ക്യാമറയുണ്ടെങ്കിലും ഇതു കേടായതിനാല്‍ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. മെഡിക്കല്‍ കോളജ്‌ പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ ക്യാമറയുണ്ടെങ്കിലും പ്രിന്‍സിപ്പാള്‍ അവധിയിലായതിനാല്‍ പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ മെന്‍സ്‌ ഹോസ്‌റ്റലിനു സമിപവും, ജില്ലാമൊത്തവിതരണ മരുന്നു സേ്‌റ്റാറിനു സമീപവും രണ്ടു സി.സി ടി.വി ക്യാമറകള്‍ വനപാലകര്‍ ഇന്നലെ സ്‌ഥാപിച്ചു.
കടുവ ഇടുക്കിയിലും, പാറേമാവിലെ 10 ഏക്കര്‍ കോളനിയിലും മെഡിക്കല്‍ കോളേജിനു സമീപവും കണ്ടെന്നാണ്‌ വിവരം പുറത്തുവന്നിട്ടുള്ളത്‌. അതിനാല്‍ ഇടുക്കി ചെറുതോണി അണക്കെട്ടുകള്‍ക്ക്‌ സമീപത്തുള്ള വനത്തിലോ വെള്ളപ്പാറ ഭാഗത്തോ കടുവ യുണ്ടെന്നാണ്‌ അഭ്യൂഹം.
മൂന്നാമതും കടുവയെ കണ്ടതോടെ പ്രദേശവാസികള്‍ ഭയത്തിലാണ്‌ രാത്രിയിലും വെളുപ്പിനേയും ആളുകള്‍ പുറത്തിറങ്ങാന്‍ ഭയപ്പെടുകയാണ്‌. പ്രഭാത സവാരിക്കാരുടെ എണ്ണവും കുറഞ്ഞു. ഇതുവരെയുള്ള വിവരങ്ങള്‍ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്‌ഥരെ അറിയിച്ചിട്ടുണ്ട്‌. രാത്രിയിലും ഡ്രോണ്‍ ഉപയോഗിച്ചും അല്ലാതെയുമുള്ള പരിശോധന തുടരുമെന്ന്‌ വനംവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.

Ads by Google
Advertisement
Tuesday 20 Jan 2026 10.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW