-->
തൊടുപുുഴ: അന്യസംസ്‌ഥാന വഴിയോരകച്ചവട മാഫിയകള്‍ക്കെതിരെ ശക്‌തമായ നടപടിയെടുക്കണമെന്ന് കേരള ടെക്‌സ്റ്റയില്‍സ് ആന്റ് ഗാര്‍മെന്റെ്‌സ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (കെ.ടി.ജി.എ) ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തൊടുപുഴയിലെ അന്യസംസ്‌ഥാന വഴിയോരകച്ചവട സ്‌റ്റാളുകള്‍ കെ.ടി.ജി.എ കഴിഞ്ഞദിവസം ഉപരോധിച്ചിരുന്നു.. തമിഴ്‌നാട്ടില്‍ നിന്ന് 8 ടണ്‍ ഉപയോഗിച്ചു പഴകിയ വസ്‌ത്രങ്ങളുമായി വന്ന വാഹനം ഗാന്ധിസ്‌ക്വയറില്‍ തടയുകയും അവിടെ പ്രവര്‍ത്തിച്ചിരുന്ന ഈ ലോബിയുടെ സ്‌റ്റാള്‍ പ്രവര്‍ത്തനം നിര്‍ത്തിച്ച് ലോഡ് തിരികെ കയറ്റിവിടുകയും ചെയ്‌തു. മുനിസിപ്പല്‍, പോലീസ്, ഹെല്‍ത് അധികൃതര്‍ ഈ ലോബിയുടെ പ്രവര്‍ത്തനം മനസിലാക്കുന്നതിനും ഈ ഉപരോധം കൊണ്ട് സാധിച്ചു. തമിഴ്‌നാട്ടില്‍ പാത്രങ്ങളും പ്ലാസ്‌റ്റിക്കുകളും വീടുകളില്‍ നല്‍കി, പകരമായി പഴകിയ വസ്‌ത്രങ്ങള്‍ വാങ്ങി കഴുകി പുതിയതു പോലെയാക്കി കൊണ്ടുവരുന്നതാണ് ഈ ലോബിയുടെ പ്രവര്‍ത്തന രീതി.
ഇക്കാര്യം കച്ചവടം നടത്തിയവര്‍ തന്നെ ഉദ്യോഗസ്‌ഥരോട് വിശദീകരിച്ചിരുന്നു.
ഈ വാഹനം തമിഴ്‌നാട്ടില്‍ നിന്ന് 8 ടണ്‍ പഴകിയ വസ്‌ത്രങ്ങളുമായി യാത്ര പുറപ്പപെട്ട് പെരുമ്പാവൂര്‍, കാലടി, മുവാറ്റുപുഴ, തൊടുപുഴപോലുള്ള സ്‌ഥലങ്ങളില്‍ സ്‌ഥിരം സ്‌റ്റാഫുകളെ വില്‍ക്കാന്‍ ഏല്‍പ്പിച്ച് വൈകിട്ട് തിരികെ വില്‍പന തുക സമാഹരിച്ച് തിരികെ പോകുന്നതാണ് ശൈലി.
പുതിയ വസ്‌ത്രങ്ങള്‍ക്ക് എന്ന വ്യാജേന വില്‍ക്കുന്ന ഇത്തരം വസ്‌ത്രങ്ങള്‍ക്ക് മലയാളികള്‍ വരെ കസ്‌റ്റമേഴ്‌സ് ഉണ്ട് എന്നത് വേദനാജനകമാണ്. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ പോലും ഉണ്ടാക്കാന്‍ ഇടയുള്ള വസ്‌ത്രങ്ങള്‍ നമ്മുടെ നാട്ടില്‍ യഥേഷ്‌ടം വിറ്റഴിക്കാന്‍ ഇത്തരം ആളുകളെ അഴിച്ച് വിടുന്നത് ശരിയാണോ എന്ന് അധികാരികള്‍ ചിന്തിക്കണം. ഇന്നലെ ഉപരോധം വഴി അടയ്‌ക്കപ്പെട്ട സ്‌റ്റാളുകള്‍ തുറക്കണം എന്നതുമായി ബന്ധപ്പെട്ടു നമ്മുടെ നാട്ടിലെ രാഷ്‌ട്രീയക്കാര്‍ പോലും ഇടപെടല്‍ നടത്തുന്നു. കഴിഞ്ഞ വര്‍ഷം 37 തുണിക്കച്ചവടക്കാര്‍ തൊടുപുഴ ടൗണില്‍ ഗത്യന്തരമി ല്ലാതെ നിര്‍ത്തിപ്പോയവരുണ്ട്. എന്തുകൊണ്ടാണ് നിര്‍ത്തിയതെന്ന് അന്വേഷിക്കാന്‍ ഒരു രാഷ്‌ട്രീയക്കാരും ഇല്ലായിരുന്നു എന്നത് വേദനാജനകമാണ്.
ലൈസന്‍സില്ലാതെ ഏത് വേസ്‌റ്റ് തുണിയും വില്‍ക്കാന്‍ ഒരു അന്യസംസ്‌ഥാന ലോബിയേയും അനുവദിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. അന്യസംസ്‌ഥാന ലോബികളെ സംരക്ഷിക്കാന്‍ ആരെങ്കിലും ഇറങ്ങിയാല്‍ കെ.ടി.ജി.എ അവധി ദിനങ്ങളില്‍ കടകള്‍ അടച്ചുകൊണ്ട് പ്രതിഷേധമെന്നോണം ഫുട്‌പാത്ത് കച്ചവടം നടത്താന്‍ നിര്‍ബന്ധിതരാകും.
ഇത്തരം ലോബികളെ നിയമത്തിലൂടെ നിയന്ത്രിക്കണമെന്ന് അധികൃതരോട് അഭ്യര്‍ത്ഥിക്കുന്നു. കെ.ടി.ജി.എ മേഖലാ പ്രസിഡന്റ് അനസ് അസീസ് ഉപരോധസമരത്തിന് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി നസീര്‍ ബി.എം, ട്രഷറര്‍ സജി സിറിയക്, വൈസ് പ്രസിഡന്റുമാരായ മുജീബ് തിളക്കം, ഫ്രാന്‍സിസ് രാഗം, നാരായണപിള്ള ജോയിന്റ് സെക്രട്ടറി, അഫ്‌സല്‍ പി.എ, ജില്ലാ വൈസ് പ്രസിഡന്റ് റെന്നി തോമസ്, വനിതാവിങ്‌് സെക്രട്ടറി ശ്രീജ രാജേഷ്, റോബിന്‍സ് സെബാസ്‌റ്റ്യന്‍, ഷെനു ലിവാന, ബിനി കല്ലുറുമ്പില്‍,റസാഖ് മൈലാഞ്ചി, സലിം ചോയ്‌സ്, ഇബ്രാഹിം അനുഗ്രഹ എന്നിവര്‍ പ്രസംഗിച്ചു. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, വ്യാപാരികളെ മൊത്തത്തില്‍ ബാധിക്കുന്ന ഈ വിഷയത്തില്‍ പിന്തുണ അറിയിക്കുകയും പ്രസിഡന്റ് രാജു ടി.സി, സെക്രട്ടറി നവാസ് സി.കെ, ട്രഷറര്‍ അനില്‍ കുമാര്‍, കമ്മിറ്റി അംഗങ്ങളായ ജോസ് പോള്‍, സോജന്‍ ചെമ്പരത്തി എന്നിവര്‍ സമരമുഖം സന്ദര്‍ശിക്കുകയും പങ്കുചേരുകയും ചെയ്‌തെന്നും അവര്‍ പഞ്ഞു. പത്രസമ്മേളനത്തില്‍ കെ.ടി.ജി.എ മേഖലാ പ്രസിഡന്റ് അനസ് അസീസ്, ജനറല്‍ സെക്രട്ടറി നസീര്‍ ബി.എം, വൈസ് പ്രസിഡന്റ് മുജീബ് തിളക്കം, ജോയിന്റ് സെക്രട്ടറി അഫ്‌സല്‍ പി.എ, ജില്ലാ വൈസ് പ്രസിഡന്റ് റെന്നി തോമസ് എന്നിവര്‍ പങ്കെടുത്തു.