Saturday, March 14, 2026 Last Updated 40 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 10.31 AM

മക്കുവള്ളിയിലെ ജനത ഇന്ന്‌ വഴിയില്ലാതെ ഒറ്റപ്പെട്ട നിലയില്‍

ചെറുതോണി: ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ കുടിയിരുത്തപ്പെട്ട മക്കുവള്ളിയിലെ ജനത ഇന്ന്‌ വഴിയില്ലാതെ ഒറ്റപ്പെട്ടിരിക്കുകയാണ്‌.കഞ്ഞിക്കുഴിയിലെ മക്കുവള്ളി ഗ്രാമം എഴുപത്‌ വര്‍ഷമായി വികസനത്തിന്റെ വാതില്‍ക്കല്‍ കാത്തിരിക്കുമ്പോഴും തിരിഞ്ഞു നോക്കാന്‍ അധികൃതരാരും തയ്യാറാകുന്നില്ലെന്ന്‌ ആക്ഷേപം.
കേരളം മുഴുവന്‍ ഭക്ഷ്യക്ഷാമം നേരിട്ടപ്പോള്‍ സര്‍ സിപിയുടെ ഭരണകാലത്ത്‌ കുടിയിരുത്തപ്പെട്ട ജനതയാണ്‌ ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്തിലെ മക്കുവള്ളി ഗ്രാമവാസികള്‍. എഴുപത്‌ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും ഇവര്‍ക്ക്‌ പുറംലോകവുമായി ബന്ധപ്പെടാന്‍ ഒരു ശരിയായ റോഡുപോലുമില്ല.
കേവലം രണ്ട്‌ കിലോമീറ്റര്‍ വനപാത ടാര്‍ ചെയ്‌താല്‍ മതിയെങ്കിലും സര്‍ക്കാരുകള്‍ മാറിമാറി വന്നിട്ടും ഈ ജനത അവഗിക്കപ്പെടുകയാണ്‌. ഇന്നും കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ടു ജീവിതം നയിക്കുന്നവരാണ്‌ മക്കുവള്ളിയിലെ ജനങ്ങള്‍.പുറംലോകം വികസനത്തില്‍ കുതിക്കുമ്പോള്‍, ഇവിടം എന്നും അവഗണനയുടെ നിഴലിലാണ്‌ മക്കുവള്ളിക്കൊപ്പം സമീപ ഗ്രാമങ്ങളായ കൈതപ്പാറ, മനയത്തടം എന്നിവിടങ്ങളിലും സമാന അവസ്‌ഥയാണ്‌. ഉടുമ്പന്നൂരില്‍ നിന്ന്‌ കൈതപ്പാറ വഴി മണിയാറന്‍കുടിയിലേക്ക്‌ വഴിതുറക്കുമ്പോഴും മക്കുവള്ളിയെ വീണ്ടും അവഗണിക്കുന്ന സമീപനമാണ്‌ അധികൃതര്‍ സ്വീകരിച്ചതെന്ന ആരോപണവും ശക്‌തമാണ്‌. പുതുതലമുറയിലെ പലരും ഇതിനകം തന്നെ ഈ ഗ്രാമം വിട്ട്‌ പോയിക്കഴിഞ്ഞു. അവശേഷിക്കുന്നവര്‍ വികസനത്തിന്റെ ശബ്‌ദം കാതോര്‍ത്ത്‌ കാത്തിരിക്കുന്നു. കഞ്ഞിക്കുഴി ടൗണ്‍ വികസിക്കുന്നതിനു മുന്‍പേ തന്നെ വികസിക്കേണ്ടിയിരുന്ന പ്രദേശങ്ങള്‍, ഇന്നും നൊമ്പരമായി മാത്രം ബാക്കിയാകുന്നു.
എഴുപത്‌ വര്‍ഷമായി അവഗണനയുടെ വഴിയില്‍ കുടുങ്ങിയ മക്കുവള്ളിയുടെ വികസനത്തിന്‌ ആവശ്യമായ റോഡ്‌ അടിയന്തിരമായി നിര്‍മിക്കണമെന്ന്‌ പ്രദേശ വാസികള്‍ ആവശ്യപ്പെടുന്നു.

Ads by Google
Advertisement
Tuesday 20 Jan 2026 10.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW