-->
കാഞ്ഞാര്‍: കഴിഞ്ഞ ഒരാഴ്‌ചയായി കായികപ്രമികളെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിച്ച കാഞ്ഞാര്‍ വോളിക്ക് ആവേശകരമായ പരിസമാപ്‌തി. ടൂര്‍ണമെന്റിലെ ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ചലഞ്ചേഴ്‌സ് എള്ളുംപുറം വിജയികളായി. വിജയികള്‍ക്ക് എം.എ കബീര്‍, കെ.വി സണ്ണി, പി.എം കാസിം റാവുത്തര്‍ എന്നിവരുടെ സ്‌മരണക്കായി ഏര്‍പ്പെടുത്തിയ ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിച്ചു.
ടൂര്‍ണ മെന്റിലെ മികച്ച കളിക്കാരന് കെ.ജി ഗോപാലകൃഷ്‌ണന്റെ സ്‌മരണക്കായി ഏര്‍പ്പെടു ത്തിയ ട്രോഫിയും സമ്മാനിച്ചു. കാഞ്ഞാറിലെ ക്ലബ് സെക്രട്ടറി പി.എച്ച്‌് കബീറിന്റെ അധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനത്തില്‍് മന്ത്രി റോഷി അഗസ്‌റ്റിന്‍, പാലാ എം.എല്‍.എയും ഇന്റര്‍നാഷണല്‍ വോളിബോള്‍ താരവും ആയ മാണി ഇ. കാപ്പന്‍, ഇടുക്കി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്, മുഹമ്മദ് ഫൈസല്‍, കെ. എല്‍ ജോസഫ്, കെ.കെ മുരളീധരന്‍, സുനില്‍ സെബാസ്‌റ്റ്യന്‍, ടോമി കുന്നേല്‍, ഇസ്‌ഹാക്ക് ടി.എസ്, സുനില്‍ വര്‍ക്കി, അരുണ്‍ തങ്കച്ചന്‍, അബ്‌ദുല്‍ അസീസ്, ആരിഫ് കരീം, ഹെജി പി ചെറിയാന്‍, ഫൈസല്‍ കെ,എസ് തുടങ്ങിയവര്‍ പങ്കെടുത്തു. കാഞ്ഞാറില്‍ വോളിബോള്‍ സേ്‌റ്റഡിയം നിര്‍മ്മിക്കുന്നതായിനായി 50 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്‌റ്റിനും 50 ലക്ഷം രൂപ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്നും അനുവദിച്ചതായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മുഹമ്മദ് ഫൈസലും സമാപന യോഗത്തില്‍ അറിയിച്ചു.