Saturday, March 14, 2026 Last Updated 0 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 10.31 AM

ഫെബ്രുവരി 16ന്‌ ഔദ്യോഗികമായി ഉദ്‌ഘാടനം നടത്താന്‍ സാധ്യത

കുഞ്ചിത്തണ്ണി: പള്ളിവാസല്‍ എക്‌സ്റ്റന്‍ഷന്‍ പദ്ധതി ഫെബ്രുവരി 16 ന്‌ ഔദ്യോഗിക മായി ഉദ്‌ഘാടനം നടത്താന്‍ സാധ്യത. 2024 നവംബറില്‍ 30മെഗാവാട്ട്‌ വൈദ്യുതി ഇവിടെ നിന്നും ഉല്‍പ്പാദനം ആരംഭിച്ചിരുന്നു. നിരവധി തവണ പവര്‍ഹൗസിന്റെ ഉദ്‌ഘാടന ദിവസം തീരുമാനിക്കുകയും സ്വാഗതസംഘം വരെ രൂപീകരിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ ഉദ്‌ഘാടനം നീണ്ടുപോയി. നിയമസഭ തെരഞ്ഞെടുപ്പ്‌ അടുത്തുവരുന്ന സമയത്താണ്‌ ഉദ്‌ഘാടനം. ഉദ്‌ഘാടനത്തിന്റെ മുന്നോടിയായി പവര്‍ഹൗസിന്റെ പരിസരത്തുള്ള മുള്‍പ്പടര്‍പ്പുകള്‍ വെട്ടിമാറ്റിതുടങ്ങി. വൈദ്യുതിയുല്‍പ്പാദനം തുടങ്ങി 15-ാം മസത്തിലാണ്‌ ഔദ്യോഗികമായ ഉദ്‌ഘാടനം നടത്തുന്നത്‌. നാല്‌ വര്‍ഷംകൊണ്ട്‌ നിര്‍മാണം പൂര്‍ത്തിയാക്കി 60 മെഗാവാട്ട്‌ വൈദ്യുതി ഉദ്‌പ്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ട്‌ 17 വര്‍ഷം മുമ്പ്‌ നിര്‍മ്മാണ പ്രവര്‍ത്തനമാരംഷഭിച്ച പദ്ധതിയാണ്‌ പള്ളിവാസല്‍ എക്‌സ്റ്റന്‍ഷന്‍. 268.01 കോടി രൂപ എസ്‌റ്റിമേറ്റില്‍ നിര്‍മാണമാരംഭിച്ച ഈ പദ്ധതിക്ക്‌ ഇപ്പോള്‍ 702 കോടിയോളം രൂപ ചിലവായിട്ടുണ്ട്‌. ഉല്‍പ്പാദനത്തിന്‌ താമസം നേടിട്ട ഒരോദിവസവും അരകോടിയോളം രൂപ നഷ്‌ടമുള്ളതായി കണക്കാക്കുന്നു. 2006 ഡിസംബറില്‍ അന്നത്തെ വൈദ്യുതി വകുപ്പ്‌ മന്ത്രി എ.കെ ബാലനാണ്‌ എക്‌സ്റ്റന്‍ഷന്‍ പദ്ധതിയുദ്‌ഘാടനം ചെയ്‌തത്‌.
ബോംബെ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്‌.ആര്‍ ഗ്രൂപ്പും, ചൈനീസ്‌ കമ്പനിയായ ഡി.ഇ.സിയും ഹൈദ്രാബാദിലെ സി.പി.പി.എല്‍ കമ്പനിയും ഉള്‍പ്പെട്ട കണ്‍സോഷ്യമാണ്‌ 2007 -ല്‍ പ്രവര്‍ത്തനം തുടങ്ങിയത്‌.
ഇതിനിടെ വിവിധ കാരണങ്ങളാല്‍ നിര്‍മാണം സ്‌തംഭിച്ചു. തുടര്‍ന്ന്‌ കരാര്‍ 2018 ജൂലൈ 16 ന്‌ റദ്ദാക്കി. പിന്നീട്‌ ഡല്‍ഹി ആസ്‌ഥാനമായുള്ള കമ്പനിക്ക്‌ കരാര്‍ നല്‍കി. മൂന്നാറിലെ ഹെഡ്‌ വര്‍ക്ക്‌ ഡാം കവിഞ്ഞെഴുതി പാഴാകുന്ന വെള്ളമുപയോഗിച്ച്‌ പള്ളിവാസല്‍ എക്‌സ്റ്റന്‍ഷന്‍ പദ്ധതി പ്രവര്‍ത്തിപ്പിക്കാനാണ്‌ രൂപകല്‍പ്പന ചെയ്‌തത്‌. ഇവിടെ ഉല്‍പ്പാദനത്തിനു ശേഷം ഒഴുകിയെത്തുന്ന വെള്ളമുപയോഗിച്ച്‌ വെള്ളത്തൂവലിലുള്ള ചെങ്കുളം പവര്‍ഹൗസിലും വൈദ്യുതി ഉദ്‌പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും.

Ads by Google
Advertisement
Tuesday 20 Jan 2026 10.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW