-->
മാവേലിക്കര: 2026 സിലമ്പം സ്‌റ്റേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേട്ടവുമായി അച്‌ഛനും മക്കളും. ചേപ്പാട് ഒന്‍പതാം വാര്‍ഡില്‍ ജനനിയില്‍ രജികുമാര്‍ ഗീതു ദമ്പതികളുടെ മക്കളും നങ്ങ്യാര്‍കുളങ്ങര ബി.ബി.എച്ച്.എസ് സെന്‍ട്രല്‍ സ്‌കൂള്‍ ഒന്‍പത്, നാല് ക്ലാസുകളിലെ വിദ്യാര്‍ഥിനികളുമായ ഗൗരി, ജാനകി സഹോദരങ്ങളാണ് അച്‌ഛന്‍ രജികുമാറിനോടൊപ്പം മെഡല്‍ ജേതാക്കളായത്. ഇതില്‍ ജാനകി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് ഹോള്‍ഡര്‍ കൂടിയാണ്. ചെട്ടികുളങ്ങര കാശിനാഥ കളരിയിലെ ഉമേഷ് ഉണ്ണിക്കൃഷ്‌ണന്റെ ശിഷ്യരാണ് ഇവര്‍.