Friday, March 13, 2026 Last Updated 4 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 10.31 AM

പട്ടാപ്പകല്‍ മുഖംമൂടി ആക്രമണവും കവര്‍ച്ചാ ശ്രമവുമെന്ന്‌ പരാതി; വിദ്യാര്‍ഥിക്ക്‌ പരുക്ക്‌

uploads/news/2026/01/821682/4.jpg

പൂച്ചാക്കല്‍: പട്ടാപ്പകല്‍ മുഖംമൂടി ക്രമണവും കവര്‍ച്ചാശ്രമവുമെന്ന്‌ പരാതി. കവര്‍ച്ചാ ശ്രമത്തിനിടെ വിദ്യാര്‍ഥിക്ക്‌ പരുക്ക്‌. തൈക്കാട്ടുശേരി പഞ്ചായത്ത്‌ മൂന്നാം വാര്‍ഡില്‍ പോട്ടക്കേരില്‍ പരേതനായ ബാബുവിന്റെ വീട്‌ കയറിയാണ്‌ കവര്‍ച്ചാശ്രമവും ആക്രമണവും നടന്നത്‌. പരുക്കേറ്റ മകന്‍ സെബിനെ തൈക്കാട്ടുശേരി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ ഒമ്പത്‌ മണിയോടെയായിരുന്നു സംഭവം. രാവിലെ വീട്ടുകാര്‍ ജോലിക്ക്‌ പോകുകയും മകന്‍ സെബിന്‍ ട്യൂഷന്‌ പോകുകയും ചെയ്‌തിരുന്നു. ഒമ്പതാം ക്ലാസ്‌ വിദ്യാര്‍ഥിയായ സെബിന്‍ ട്യൂഷന്‍ കഴിഞ്ഞ്‌ വീട്ടില്‍ എത്തിയപ്പോള്‍ കള്ളന്‍ അകത്ത്‌ കയറി അലമാര കുത്തിപ്പൊളിക്കുകയായിരുന്നു. ബലപ്രയോഗത്തിനിടെ കുട്ടിക്ക്‌ നേരെ കത്തികാട്ടി ഭീഷിണിപ്പെടുത്തുകയും വീടിനകത്തിരുന്ന ക്രിക്കറ്റ്‌ ബാറ്റ്‌ ഉപയോഗിച്ച്‌ സെബിനെ ആക്രമിച്ച്‌ കാല്‍ തല്ലി ഓടിക്കുകയായിരുന്നുവെന്നും പറയുന്നു. ഓടി രക്ഷപ്പെട്ടയാള്‍ക്ക്‌ വളര്‍ത്തനായയുടെ കടിയേല്‍ക്കുകയും ചെയ്‌തതായി പോലീസിന്‌ വിവരം ലഭിച്ചു. വിരലടയാള വിദഗ്‌ധരും പോലീസും സംഭവസ്‌ഥലം സന്ദര്‍ശിച്ചു. പൂച്ചാക്കല്‍ സി.ഐ ഷെഫിക്ക്‌, എസ്‌.ഐ.അനില്‍കുമാര്‍ എന്നിവരുടെ മേല്‍ നേട്ടത്തിലാണ്‌ അന്വേഷണം.

Ads by Google
Advertisement
Tuesday 20 Jan 2026 10.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW