Friday, March 13, 2026 Last Updated 29 Min 59 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 10.29 AM

ഭാരതീയ ദളിത്‌ കോണ്‍ഗ്രസ്‌ നിയമസഭാമാര്‍ച്ച്‌ 28ന്‌

ആലപ്പുഴ: പട്ടികജാതി വിഭാഗങ്ങളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്ന എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ ഭാരതീയ ദളിത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 28 ന്‌ നിയമസഭയിലേക്ക്‌ പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിക്കുമെന്ന്‌ സംസ്‌ഥാന പ്രസിഡന്റ്‌ എ.കെ.ശശി.
അധഃ സ്‌ഥിത വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ കൈപിടിച്ചുയര്‍ത്തേണ്ട സര്‍ക്കാര്‍ അവരെ കൈവിട്ടതിന്റെ ഫലം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും ദളിത്‌ കോണ്‍ഗ്രസ്‌ ആലപ്പുഴ ജില്ലാ പ്രവര്‍ത്തകയോഗം ഉദ്‌ഘാടനം ചെയ്‌തു കൊണ്ട്‌ അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ്‌ ബിദു രാഘവന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്‌ഥാന ജനറല്‍ സെക്രട്ടറിമാരായ രവിപുരത്ത്‌ രവീന്ദ്രന്‍, അജേഷ്‌ പാണ്ഡവത്ത്‌, സംസ്‌ഥാന കമ്മിറ്റി അംഗങ്ങളായ വസന്ത ഗോപാലകൃഷ്‌ണന്‍, എം.വി.ആണ്ടപ്പന്‍, ജില്ലാ ഭാരവാഹികളായ സി.രഘുവരന്‍, കെ. കൊച്ചു ചെറുക്കന്‍, ആര്‍. ബാലന്‍, റാം കിഷോര്‍, കെ.എസ്‌.ജയനാഥ്‌, റ്റി.റ്റി. രാജപ്പന്‍, പി. രാധാകൃഷ്‌ണന്‍, വിജയന്‍, സജീവ്‌ കാളാശേരി, സുഗുണന്‍ പുന്നപ്ര, ബ്ലോക്ക്‌ പ്രസിഡന്റുമാരായ റ്റി.കെ. സുഭാഷ്‌, പ്രസന്നകുമാരി. സി, ശിവരാമന്‍. കെ, രാജീവ്‌, സുനില്‍ കര്‍ത്ത തുടങ്ങിയവര്‍ സംസാരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയിലെ പട്ടികജാതി സംവരണ മണ്ഡലമായ മാവേലിക്കരയില്‍ ദളിത്‌ കോണ്‍ഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ബിദു രാഘവന്‍, സംസ്‌ഥാന ജനറല്‍ സെക്രട്ടറി രവിപുരത്ത്‌ രവീന്ദ്രന്‍, ജില്ലാ ജനറല്‍ സെക്രട്ടറി സി. രഘുവരന്‍ എന്നിവരില്‍ ഒരാളെ സ്‌ഥാനാര്‍ഥിയാക്കണമെന്ന്‌ ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.

Ads by Google
Advertisement
Tuesday 20 Jan 2026 10.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW