-->
ചേര്‍ത്തല: അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയില്‍ വിശുദ്ധ സെബസ്‌ത്യാനോസിന്റെ തിരുനാള്‍ ഇന്ന് ഭക്‌തിസാന്ദ്രമായ ചടങ്ങുകളോടെ ആഘോഷിക്കും. പതിനായിരക്കണക്കിന് തീര്‍ഥാടകര്‍ ഒഴുകിയെത്തുന്ന തിരുനാള്‍ ആഘോഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമാണിന്ന്. പുലര്‍ച്ചെ മുതല്‍ വിവിധ ശുശ്രൂഷകള്‍ക്ക് ബസിലിക്ക സാക്ഷ്യം വഹിക്കും. തിരുനാളിന്റെ മുഖ്യ ആകര്‍ഷ ണമായ ചരിത്രപ്രസിദ്ധമായ തിരുനാള്‍ പ്രദക്ഷിണം വൈകിട്ട് 4.30ന് ആരംഭിക്കും.
വിശുദ്ധ സെബസ്‌ത്യാനോസിന്റെ തിരുസ്വരൂപം വഹിച്ചു കൊണ്ട് ദേവാലയ മുറ്റത്തു നിന്നും ആരംഭിച്ച് കടല്‍ത്തീരം വരെ നീളുന്ന പ്രദക്ഷി ണത്തില്‍ പങ്കെടുക്കാന്‍ നാടി ന്റെ നാനാഭാഗങ്ങളില്‍നിന്നാണ് വിശ്വാസികള്‍ എത്തുന്നത്. മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നീങ്ങുന്ന പ്രദക്ഷിണം കടല്‍ ത്തീരത്തെ ത്തുമ്പോള്‍ വെളുത്തച്ചന്റെ മാധ്യസ്‌ഥം യാചിച്ചു കൊണ്ടുള്ള ശരണം വിളികളാല്‍ അര്‍ത്തുങ്കല്‍ ദേശം മുഖരിതമാകും.
രാവിലെ 11 ന് ആലപ്പുഴ രൂപതാ മെത്രാന്‍ ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ പൊന്തിഫിക്കല്‍ ദിവ്യബലി നടക്കും. ഉച്ചയ്‌ക്ക് ഒന്നിന് ഫാ. പ്രവീണ്‍ പോള്‍ മണ്ണാമുറിയുടെ കാര്‍മികത്വത്തില്‍ ദിവ്യബലിയും മുന്നിന് മോണ്‍ ഷൈജു പാര്യാത്തുശേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ ദിവ്യബലിയും നടക്കും.
തിരുനാള്‍ പ്രദക്ഷിണത്തിന് സെബാസ്‌റ്റ്യന്‍ ഷാജി ചുള്ളിക്കല്‍, ഫാ. സെബാസ്‌റ്റ്യന്‍ സന്തോഷ് പുളിക്കല്‍, ഫാ. സെബാസ്‌റ്റ്യന്‍ ജൂഡോ മൂപ്പശേരില്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. രാത്രി ഏഴിന് ഫാ. ജോണ്‍ കണ്ടത്തിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹദിവ്യബലി,10 ന് ഫാ. ജോസ് പ്രമോദ് ശാസ്‌താംപറമ്പിലിന്റെ കാര്‍മിക ത്വത്തില്‍ ആഘോഷമായ ദിവ്യബലി. തിരക്ക് നിയന്ത്രിക്കാന്‍ പോലീസും പള്ളി അധികൃതരും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.