-->
അരൂര്‍: ഭക്ഷണം കഴിക്കാതെ അവശനിലയില്‍ കണ്ടെത്തിയ ആളെ പരിചരിച്ച് അരൂര്‍ പോലീസ് ബന്ധുക്കളെ ഏല്‍പ്പിച്ചു.
കാവാലം സ്വദേശിയായ ജനാര്‍ദ നനെയാണ് ചന്തിരൂര്‍ എലിവേറ്റ് ഹൈവേയുടെ പില്ലര്‍ നമ്പര്‍ 122ന് മുകളില്‍ അവശനായി കിടക്കുന്നതറിഞ്ഞ് പോലീസെത്തി പരിചരണം നല്‍കിയത്.
ഇയാള്‍ അലഞ്ഞുനടക്കുന്ന സ്വഭാവപ്രകൃതക്കാരനാണെന്ന് പോലീസ് പറഞ്ഞു.
അലഞ്ഞുന്നതിനുശേഷം വീട്ടിലെത്തുന്നതാണ് പതിവ്. തുടര്‍ച്ചയായി മൂന്നുദിവസമായി ഭക്ഷണം കഴിക്കാതെ ചന്തിരൂര്‍ എലിവേറ്റ് ഹൈവേയുടെ മുകളില്‍ കിടക്കുകയായിരുന്നു.
അവശനായി കിടക്കുന്ന വിവരം സ്‌റ്റേഷനില്‍ ലഭിച്ചതനുസരിച്ച് അരൂര്‍ പോലീസെത്തി ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയുായിരുന്നു.
അരൂര്‍ എസ്.ഐമാരായ ഗീതുമോള്‍ എം. എസ്, അബീഷ് വി.എ, ജി.ഡി ചാര്‍ജ് എ.എസ്.ഐ ബിജു, സ്‌റ്റേഷന്‍ റൈറ്റര്‍ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലും സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്‌ഥന്‍ നിസാറിന്റെയും മറ്റ് സഹപ്രവര്‍ത്തകരുടെയും ഇടപെടലിലും പരിചരിക്കുകയും ബന്ധുക്കളെ വിവരം അറിയിച്ച് അവരെ ഏല്‍പ്പിക്കുക യുമായിരുന്നു.