Friday, March 13, 2026 Last Updated 2 Min 34 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 10.29 AM

വഴിത്തര്‍ക്കം അയല്‍വാസിയെ കുത്തിപ്പരുക്കേല്‍പ്പിച്ച കേസില്‍ പ്രതിക്ക്‌ മൂന്നുവര്‍ഷം തടവും പിഴയും

ആലപ്പുഴ: വഴിതര്‍ക്കത്തെ തുടര്‍ന്ന്‌ അയല്‍വാസിയെ വീട്ടില്‍ കയറി നെഞ്ചില്‍ഗുരുതരമായി കുത്തിപരുക്കേല്‍പ്പിച്ച കേസില്‍ പ്രതിക്ക്‌ മൂന്ന്‌ വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ചു.
മാരാരിക്കുളം പഞ്ചായത്ത്‌ 10-ാം വാര്‍ഡില്‍ ചെറുതയ്യില്‍ വീട്ടില്‍ സുനിലിനെ(സുനി-43)യാണ്‌ ആലപ്പുഴ ജില്ലാ അഡീഷണല്‍ സെഷന്‍സ്‌ കോടതി(മൂന്ന്‌) ജഡ്‌ജി എച്ച്‌.ഷുഹൈബ്‌ ശിക്ഷിച്ചത്‌.
2016 മെയ്‌ 19ന്‌ വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട്‌ പ്രതിയുടെ ഭാര്യയോട്‌ പരുക്കേറ്റ സോമന്‍ കയര്‍ത്ത്‌ സംസാരിച്ചതിന്റെ വിരോധത്താല്‍ വൈകിട്ട്‌ പത്തല്‍ വടിയുമായിഎത്തി.
തുടര്‍ന്ന്‌ ഇരുകൂട്ടരും വഴക്കുണ്ടാക്കുകയും സോമന്‍ കത്തിയെടുത്തപ്പോള്‍ പ്രതി പത്തല്‍ വടികൊണ്ട്‌ കൈക്ക്‌ അടിച്ച്‌ കത്തി താഴെ ഇടീക്കുകയും താഴെവീണ കത്തി പ്രതി എടുത്ത്‌ സോമന്റെ നെഞ്ചില്‍ കുത്തി ഗുരുതരമായിപരുക്കേല്‍പ്പിക്കുകയുമായിരുന്നു. സോമനെ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും തുടര്‍ന്ന്‌ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സോമന്റ പരാതിയെ തുടര്‍ന്ന്‌ ആലപ്പുഴ നോര്‍ത്ത്‌ പോലീസ്‌ സബ്ബ്‌ ഇന്‍സ്‌പെക്‌ടര്‍ എസ്‌.ബൈജു കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്്‌ പ്രതിയെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. അഡീഷണല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ എന്‍.ബി ഷാരി പ്രോസിക്യൂഷനുവേണ്ടി കോടതിയില്‍ ഹാജരായി.

Ads by Google
Advertisement
Tuesday 20 Jan 2026 10.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW