Wednesday, March 11, 2026 Last Updated 6 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 04.42 AM

സംസ്‌ഥാനതല ക്ഷീരവികസന വകുപ്പ്‌ അവാര്‍ഡുകളില്‍ തിളങ്ങി വയനാട്‌ ജില്ല

uploads/news/2026/01/821656/4.jpg

കല്‍പ്പറ്റ: കൊല്ലം ആശ്രമ മൈതാനിയില്‍ വച്ച്‌ ജനുവരി 18 മുതല്‍ 21 വരെ നടത്തപ്പെടുന്ന ക്ഷീര വികസന വകുപ്പിന്റെ സംസ്‌ഥാനതല ക്ഷീര സംഗമത്തില്‍ കര്‍ഷകര്‍ക്കും ജീവനക്കാര്‍ക്കും ഉള്ള വിവിധ പുരസ്‌കാരങ്ങള്‍ നേടിക്കൊണ്ട്‌ വയനാട്‌ ജില്ല തിളക്കമാര്‍ന്ന നേട്ടം കൈവരിച്ചു. ഇതോടൊപ്പം സംസ്‌ഥാനതലത്തില്‍ ക്ഷീരമേഖലയില്‍ ഏറ്റവും അധികം ഫണ്ട്‌ ചിലവഴിക്കുന്ന ഗ്രാമപഞ്ചായത്തിനുള്ള പുരസ്‌കാരം നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത്‌ സ്വന്തമാക്കി. സംസ്‌ഥാനത്തെ മികച്ച ക്ഷീരസംഘത്തിനുള്ള വര്‍ഗീസ്‌ കുര്യന്‍ അവാര്‍ഡ്‌ മീനങ്ങാടി ക്ഷീരോത്‌പാദക സഹകരണ സംഘം സ്വന്തമാക്കി. ക്ഷീര സഹകാരി അവാര്‍ഡ്‌ മലബാര്‍ മേഖലയില്‍ ജനറല്‍ വിഭാഗം മോഹന്‍ദാസ്‌. എം.വി, ബത്തേരി ക്ഷീര സംഘം, വനിതാ വിഭാഗം ഷമീമ സുബൈര്‍, മക്കിയാട്‌ ക്ഷീര സംഘം, പട്ടികജാതി പട്ടികവര്‍ണ്മ വിഭാഗം ശ്രീനിവാസന്‍. കെ.ആര്‍, മികച്ച ക്ഷീരസംഘം പ്ര?ക്യൂര്‍മെന്റ്‌ അസിസ്‌റ്റന്റ്‌ ഷാജി. കെ.എന്‍, വാകേരി ക്ഷീര സംഘം സ്വന്തമാക്കി.
കേരള ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ്‌ മികച്ച ക്ഷീരകര്‍ഷകര്‍ക്കുള്ള സംസ്‌ഥാന തല അവാര്‍ഡുകളില്‍ പട്ടികജാതി പട്ടികവര്‍ണ്മ വിഭാഗത്തില്‍ സുധാ സുരേന്ദ്രന്‍, മൂപ്പൈനാട്‌ ക്ഷീരസംഘം കരസ്‌ഥമാക്കി.

Ads by Google
Advertisement
Tuesday 20 Jan 2026 04.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW