Wednesday, March 11, 2026 Last Updated 20 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 04.42 AM

'ജാതി ചോദിക്കുന്ന കാലം; വര്‍ത്തമാനകാല കാപട്യത്തെ തൊട്ടു പൊള്ളിക്കുന്ന കൃതി'

uploads/news/2026/01/821655/3.jpg

കണിയാമ്പറ്റ: ചീക്കല്ലൂര്‍ ദര്‍ശന ലൈബ്രറിയുടെയും കെ.എസ്‌.എസ്‌.പി.യു സാംസ്‌കാരിക വേദി കണിയാമ്പറ്റ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ ചീക്കല്ലൂര്‍ സാംസ്‌കാരിക നിലയത്തില്‍ വച്ച്‌ പുസ്‌തക ചര്‍ച്ച സംഘടിപ്പിച്ചു. ഷാജി പുല്‍പ്പള്ളി എഴുതിയ ജാതി ചോദിക്കുന്ന കാലം എന്ന ലേഖന സമാഹാരമാണ്‌ ചര്‍ച്ച ചെയ്യപ്പെട്ടത്‌.
ദീര്‍ഘമായ പോരാട്ടത്തിന്റെ ഫലമായി അസ്‌തമിച്ചുപോയ ജാതി മത ചിന്തകളുടെ ദൂഷ്യഫലങ്ങള്‍ അപകടകരമാം വിധം മടങ്ങി വരുന്നതിനെ ചൊല്ലിയുള്ള ആധികള്‍ പങ്കുവയ്‌ക്കുന്ന ശക്‌തമായ കൃതിയാണ്‌ ജാതി ചോദിക്കുന്ന കാലമെന്ന്‌ പുസ്‌തക ചര്‍ച്ച അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ സമസ്‌ത മേഖലകളിലേക്കും വര്‍ണ്മീയ ചിന്തകള്‍ അതിവിദഗ്‌ദ്ധമായി ഒളിച്ചു കടത്തുന്നതിന്റെ അപകടത്തെയാണ്‌ കൃതി വിമര്‍ശന വിധേയമാക്കുന്നത്‌.
അതുകൊണ്ടു തന്നെ മാനവികതയും ജനാധിപത്യ ബോധവും ഊഷരമാക്കപ്പെടുന്ന വര്‍ത്തമാനകാലത്തോടുളള കാഠിന്യമേറിയ കലഹമാണ്‌ കൃതി ഉല്‌പാദിപ്പിക്കുന്നതെന്ന്‌ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ വിലയിരുത്തി.
പുസ്‌തക ചര്‍ച്ച എഴുത്തുകാരന്‍ കെ.എസ്‌. പ്രേമന്‍ ഉദ്‌ഘാടനം ചെയ്‌തു. ചീക്കല്ലൂര്‍ ദര്‍ശന ലൈബ്രറി പ്രസിഡന്റ്‌ ശിവന്‍ പള്ളിപ്പാട്‌ അധ്യക്ഷത വഹിച്ചു. റിട്ടയേര്‍ഡ്‌ അധ്യപകന്‍ ടി. മനോജ്‌കുമാര്‍ പുസ്‌തകാവതരണം നടത്തി. സി.കെ. ഉണ്ണികൃഷ്‌ണന്‍, കെ. കൃഷ്‌ണന്‍കുട്ടി, പി. ബിജു, ജില്‍സ്‌ മാനുവല്‍ തോമസ്‌, എം.കെ. ഉഷാദേവി, യു.എന്‍. സുധാകരന്‍, ഹരീന്ദ്രന്‍. ഇ, ഡോ. രാഘവന്‍. കെ.എസ്‌, ജയിംസ്‌. പി.വി, അശോകന്‍. പി, ഷാജി പുല്‍പ്പള്ളി ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. കെ.എസ്‌.എസ്‌.പി.യു കണിയാമ്പറ്റ യൂണിറ്റ്‌ സെക്രട്ടറി പി.കെ. കരുണാകരന്‍ സ്വാഗതവും കെ. അശോകന്‍ നന്ദിയും പറഞ്ഞു.

Ads by Google
Advertisement
Tuesday 20 Jan 2026 04.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW