Wednesday, March 11, 2026 Last Updated 8 Min 38 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 04.42 AM

18 കോടിയുടെ റോഡ്‌ പണി പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധമുയരുന്നു

uploads/news/2026/01/821654/2.jpg

ബത്തേരി: ബത്തേരി ടൗണില്‍ നിന്ന്‌ കട്ടയാടു വഴി പാപ്ലശേരിക്കുള്ള റോഡു നിര്‍മാണം വര്‍ഷം നാല്‌ കഴിഞ്ഞിട്ടും കരാറുകാര്‍ പൂര്‍ത്തിയാക്കുന്നില്ല. രാഹുല്‍ ഗാന്ധി എം.പിയുടെ ഫണ്ടില്‍ നിന്ന്‌ 18 കോടി രൂപ അനുവദിച്ച്‌ നാല്‌ വര്‍ഷം മുന്‍പ്‌ നിര്‍മാണം തുടങ്ങിയതാണ്‌.
അഞ്ചര മീറ്റര്‍ വീതിയില്‍ ആധുനിക രീതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണ്‌ കരാര്‍. എന്നാല്‍ അവസാന ഘട്ട ഉപരിതല ടാറിങ്‌ ഇതുവരെ നടത്തിയിട്ടില്ലെന്നാണ്‌ പ്രധാന ആക്ഷേപം, കയറ്റങ്ങള്‍ കരാറില്‍ പറയും പ്രകാരം കുറച്ചിട്ടില്ലെന്നും താഴ്‌ചയുള്ള ഭാഗങ്ങളില്‍ ക്രാഷ്‌ ബാരിയറുകളും സംരക്ഷണ ഭിത്തികളും നിര്‍മച്ചിട്ടില്ലെന്നും പരാതിയുണ്ട്‌.
പലയിടത്തും സൂചനാ ബോര്‍ഡുകളും വച്ചിട്ടില്ല. നിര്‍മാണം നിലച്ചിട്ട്‌ ആറ്‌ മാസം പിന്നിട്ടിരിക്കുകയാണ്‌. കരാറുകാരുടെ ഓഫീസും പ്രവര്‍ത്തിക്കുന്നില്ല. ഊരാളുങ്കല്‍ സൊസൈറ്റിയാണ്‌ നിര്‍മാണം ഏറ്റെടുത്തിരുന്നത്‌. അവസാനഘട്ട മിനുക്കു പണികള്‍ നടത്തിയില്ലെങ്കില്‍ റോഡ്‌ എളുപ്പത്തില്‍ തകര്‍ന്നു പോകാനിടയുണ്ട്‌.
അധികൃതരുടെ ഭാഗത്തു നിന്ന്‌ ആവശ്യമായ ഇടപെടലുകള്‍ ഉണ്ടാകണമെന്നാണ്‌ ആവശ്യം. അതേസമയം, റോഡു നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ നടപടികളുണ്ടായില്ലെങ്കില്‍ കരാറുകാരായ ഊരാളുങ്കല്‍ സൊസൈറ്റി ഓഫിസ്‌ ഉപരോധിക്കുമെന്ന്‌ കോണ്‍ഗ്രസ്‌ യോഗം അറിയിച്ചു.
മണ്ഡലം വൈസ്‌ പ്രസിഡന്റ്‌ ടി.എല്‍. സാബു അധ്യക്ഷത വഹിച്ചു. എം. രാമകൃഷ്‌ണന്‍, ബാബു കട്ടയാട്‌, നിഷ സാബു, പ്രേം സുന്ദര്‍, ചാള്‍സ്‌ വടാശേരി, കെ.എസ്‌. സുനീഷ്‌, സുകുമാരന്‍ രത്നഗിരി, അബ്‌ദുല്‍ അസീസ്‌ സംസാരിച്ചു.

Ads by Google
Advertisement
Tuesday 20 Jan 2026 04.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW