-->
ബത്തേരി: വയനാട് ഗവ.മെഡിക്കല്‍ കോളജിന് സ്‌ഥിരനിര്‍മാണം കല്‍പ്പറ്റയ്‌ക്കടുത്ത് മടക്കിമലയില്‍ സൗജന്യമായി ലഭിക്കുന്ന ഭൂമിയില്‍ നടത്തണമെന്ന ജനകീയ ആവശ്യത്തോടു മുഖംതിരിക്കുന്ന നിലപാട് സര്‍ക്കാരും രാഷ്ര്‌ടീയ കക്ഷികളും തിരുത്തണമെന്ന് സെറ്റ്‌കോസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംസ്‌ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം (എസ്.എച്ച്.ആര്‍.പി.സി) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലയില്‍ മനുഷ്യാവകാശ ലംഘനംമൂലം ദുരിതം അനുഭവിക്കുന്നവരെ ചേര്‍ത്തുപിടിക്കാനും പ്രശ്‌നപരിഹരാത്തിന് ശക്‌തമായി ഇടപെടാനും തീരുമാനിച്ചു. രാജു ജോസഫ് സ്വാഗതഗാനം ആലപിച്ചു. സുപ്രീം കോടതി അഭിഭാഷകന്‍ ജോസ് ഏബ്രഹാം ഉദ്‌ഘാടനം ചെയ്‌തു. എസ്.എച്ച്.ആര്‍.പി.സി ജില്ലാ പ്രസിഡന്റ് കെ.എന്‍. പ്രേമലത അധ്യക്ഷത വഹിച്ചു.
എസ്.എച്ച്.ആര്‍.പി.സി സുവനീര്‍(പോളിഫെണി) ഐ.സി. ബാലകൃഷ്‌ണന്‍ എം.എല്‍.എ പ്രകാശനം ചെയ്‌തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ ആദ്യപ്രതി ഏറ്റുവാങ്ങി. കരുണാകരന്‍ പേരാമ്പ്ര സുവനീര്‍ പരിചയപ്പെടുത്തി. നാസിര്‍ പാലൂര്‍ രചിച്ച പ്രണയത്തിനൊടുവിലെ മീനുകള്‍ എന്ന കഥാസമാഹാരം അഡ്വ. ജോസ് ഏബ്രഹാം പ്രകാശനം ചെയ്‌തു. വിനയകുമാര്‍ അഴീപ്പുറത്ത് പുസ്‌തകം പരിചയപ്പെടുത്തി. സംഘടന സംസ്‌ഥാന സെക്രട്ടറി ജോയ് കൈതാരത്ത് മുഖ്യപ്രഭാഷണം നടത്തി. അഡ്വ. വി.പി. യെല്‍ദോ മനുഷ്യാവകാശത്തിന്റെ വര്‍ത്തമാനം എന്ന വിഷയത്തില്‍ സദസുമായി സംവദിച്ചു. ലക്ഷ്‌മണന്‍ കണ്ണൂര്‍ പ്രസംഗിച്ചു.
പരിസ്‌ഥിതി മേഖലയിലെ സംഭാവനകള്‍ പരിഗണിച്ച് ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. എന്‍. അനില്‍കുമാര്‍, ഡോ. എം. ബാലകൃഷ്‌ണന്‍, മനുഷ്യാവകാശരംഗത്തെ സംഭാവനകള്‍ മാനിച്ച് അഡ്വ. വി.പി. യല്‍ദോ, അഡ്വ. പി. ചാത്തുക്കുട്ടി, ആതുരരംഗത്തെ സ്‌തുത്യര്‍ഹ സേവനത്തിന് ഡോ. ജിതേന്ദ്രനാഥ് കൃഷ്‌ണന്‍, സാഹിത്യകാരന്‍ വിനയകുമാര്‍ അഴീപ്പുറത്ത്, ഗ്രന്ഥശാലാ പ്രവര്‍ത്തകന്‍ പി.കെ. സത്താര്‍ എന്നിവരെ ആദരിച്ചു. പ്രഫ. മാധവ് ഗാഡ്‌ഗിലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു. ജില്ലാ സെക്രട്ടറി കെ.വി. ഗോകുല്‍ദാസ് സ്വാഗതവും ട്രഷറര്‍ സി.എച്ച്. സജിത് കുമാര്‍ നന്ദിയും പറഞ്ഞു.