-->
മലപ്പുറം: മേല്‍മുറി സബ് പോസ്‌റ്റ് ഓഫീസിന്റെ ഉദ്‌ഘാടനം പോസ്‌റ്റ് ഓഫീസ് മഞ്ചേരി ഡിവിഷന്‍ സൂപ്രണ്ട് വി.ജെ. രജനി നിര്‍വഹിച്ചു. മലപ്പുറം മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. വി. റിനിഷ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.
മലപ്പുറം മുനിസിപ്പാലിറ്റി കൗണ്‍സിലര്‍മാരായ സി.കെ. ഷിഹാര്‍, സി.കെ. റഫീഖ്, സമദ്, സുഹാദ, സാമൂഹിക പ്രവര്‍ത്തകരായ ഹാജിറ, പി.പി. മജീദ്, ഡോ. നജീബ്, ഷാഫി കടേങ്ങല്‍, അബ്‌ദുള്ള, സഫാന്‍ പ്രസംഗിച്ചു.
എം.കെ. വിനീഷ് ഇന്‍സ്‌പെക്‌ടര്‍ പോസ്‌റ്റ്സ് മലപ്പുറം സബ് ഡിവിഷന്‍ സ്വാഗതവും സബ് പോസ്‌റ്റ്മാസ്‌റ്റര്‍ കെ.പി. അബ്‌ദുള്‍സലാം നന്ദിയും പറഞ്ഞു.