Thursday, March 12, 2026 Last Updated 0 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 04.42 AM

കെ.ജി.ഒ.യു. ജില്ലാ സമ്മേളനം ആരംഭിച്ചു

uploads/news/2026/01/821650/2.jpg

മലപ്പുറം: രണ്ട്‌ ദിവസത്തെ കേരള ഗസറ്റഡ്‌ ഓഫീസേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനത്തിന്‌ മലപ്പുറത്ത്‌ തുടക്കമായി. ജില്ലാ പ്രസിഡണ്ട്‌ കെ.പി. പ്രശാന്ത്‌ സമ്മേളന നഗരി പരിസരത്ത്‌ പതാക ഉയര്‍ത്തി. തുടര്‍ന്ന്‌ ജില്ലാ കൗണ്‍സില്‍ യോഗം ചേര്‍ന്നു. ജില്ലാ സെക്രട്ടറി എ.കെ. അഷ്‌റഫ്‌ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ യു. സഞ്‌ജീവ്‌ അവതരിപ്പിച്ച വരവുചെലവ്‌ കണക്കും അംഗങ്ങളുടെ ചര്‍ച്ചകള്‍ക്ക്‌ ശേഷം സമ്മേളനം അംഗീകരിച്ചു. ജില്ലാ പ്രസിഡണ്ട്‌ കെ.പി. പ്രശാന്ത്‌ അധ്യക്ഷത വഹിച്ചു.
യൂണിയന്‍ സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ സി. ബ്രിജേഷ്‌, സംസ്‌ഥാന സെക്രട്ടറി ഡോ. ബാബു വര്‍ഗീസ്‌, ജോബി ജോസഫ്‌, കെ.പി. സാദിഖലി, നസീമ കപ്രക്കാടന്‍, ശശികുമാര്‍, ജയശ്രീ, രഘുനാഥ്‌, എന്‍. ജസീല, യു. മുഹമ്മദ്‌ ബഷീര്‍ പ്രസംഗിച്ചു.
ഇന്ന്‌ രാവിലെ 10.30ന്‌ ആര്യാടന്‍ മുഹമ്മദ്‌ നഗറില്‍ ഡി.സി.സി. പ്രസിഡന്റ്‌ അഡ്വ. വി.എസ്‌. ജോയ്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്ുംയ. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.പി. നൗഷാദലി മുഖ്യപ്രഭാഷണം നടത്തും. പ്രതിനിധി സമ്മേളനം സംസ്‌ഥാന പ്രസിഡന്റ്‌ കെ.സി. സുബ്രഹ്‌മണ്യനും സംഘടന ചര്‍ച്ച സംസ്‌ഥാന ജനറല്‍ സെക്രട്ടറി ബി. ഗോപകുമാറും ഉദ്‌ഘാടനം ചെയ്യും. തുടര്‍ന്ന്‌ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്‌ നടക്കും.

Ads by Google
Advertisement
Tuesday 20 Jan 2026 04.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW