Thursday, March 12, 2026 Last Updated 3 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 04.42 AM

സംസ്‌ഥാന ഭിന്നശേഷി അവാര്‍ഡില്‍ തിളങ്ങി ജില്ല

uploads/news/2026/01/821649/1.jpg

മലപ്പുറം: സംസ്‌ഥാന ഭിന്നശേഷി അവാര്‍ഡില്‍ അവാര്‍ഡില്‍ തിളങ്ങി മലപ്പുറം. സംസ്‌ഥാനത്തിന്‌ തന്നെ മാതൃകയാവുന്ന തരത്തില്‍ ഭിന്നശേഷി മേഖലയിലുള്ള വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഏറ്റവും മികച്ച ജില്ലാ ഭരണകൂടത്തിനുള്ള അവാര്‍ഡ്‌ ഉള്‍പ്പെടെ ആറു സംസ്‌ഥാന അവാര്‍ഡുകള്‍ തലസ്‌ഥാനത്ത്‌ നടന്ന അവാര്‍ഡ്‌ ദാന ചടങ്ങില്‍ മലപ്പുറം ഏറ്റുവാങ്ങി. സംസ്‌ഥാനത്തെ ഭിന്നശേഷി മേഖലയിലെ മികച്ച പ്രവര്‍ത്തനത്തിനുള്ള ജില്ലാ അഡ്‌മിനിസ്‌ട്രേഷന്‍ അവാര്‍ഡ്‌ മലപ്പുറം ജില്ലാ കലക്‌ടര്‍ വി.ആര്‍. വിനോദ്‌, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍, സാമൂഹ്യനീതി വകുപ്പ്‌ അസിസ്‌റ്റന്റ്‌ ഡയറക്‌ടര്‍ ഷീബ മുംതാസ്‌, സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ അബ്‌ദുല്‍ അസീസ്‌, എസ്‌.ഐ.ഡി. കോഡിനേറ്റര്‍ ജിന്‍ഷ, കെ.സി. അബൂബക്കര്‍ എന്നിവര്‍ സംസ്‌ഥാന ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ്‌ മന്ത്രി ആര്‍. ബിന്ദു, സാമൂഹ്യനീതി വകുപ്പ്‌ സ്‌പെഷ്യല്‍ സെക്രട്ടറി അഥീലാ അബ്‌ദുള്ള, സാമൂഹ്യനീതി ഡയറക്‌ടര്‍ മിഥുന്‍ പ്രേംരാജ്‌ എന്നിവരില്‍ നിന്നും ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും പ്രശസ്‌തി പത്രവുമാണ്‌ അവാര്‍ഡ്‌. സംസ്‌ഥാനത്തെ പ്രൈവറ്റ്‌ മേഖലയിലെ മികച്ച ഉദ്യോഗസ്‌ഥന്‍ക്കുള്ള അവാര്‍ഡ്‌ എബിലിറ്റി ഫൗണ്ടേഷനിലെ ഉദ്യോഗസ്‌ഥരായ ഫൗസിയ, അനില്‍കുമാര്‍ എന്നിവര്‍ ഏറ്റുവാങ്ങി. സംസ്‌ഥാന ജീവനക്കാരില്‍ ഏറ്റവും മികച്ച ഉദ്യോഗസ്‌ഥനുള്ള ഭിന്നശേഷി അവാര്‍ഡ്‌ വേങ്ങര സ്‌കൂളിലെ ലാബ്‌ അസിസ്‌റ്റന്റ്‌ റിയാസുദ്ദീന്‌ ലഭിച്ചു. ഭിന്നശേഷി മേഖലയിലെ സാഹിത്യ പുരസ്‌കാരത്തിന്‌ ഷബ്‌നാ പൊന്നാട്‌ അവാര്‍ഡ്‌ ഏറ്റുവാങ്ങി. ഭിന്നശേഷി മേഖലയിലുള്ള ഭിന്നശേഷി സൗഹൃദ സ്‌ഥാപനത്തിനുള്ള അവാര്‍ഡ്‌ എബിലിറ്റി ഫൗണ്ടേഷന്‌ ലഭിച്ചു.
ഭിന്നശേഷിക്കാര്‍ക്കുള്ള ആംഗ്യ ഭാഷയിലെ പ്രത്യേക പി.എസ്‌.സി, കോച്ചിങ്‌ കലക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളിനടുത്തും മലപ്പുറം ജില്ല ആര്‍.ടി.ഒ. ഓഫീസിലുമായി ഭിന്നശേഷിക്കാര്‍ നടത്തുന്ന പ്രത്യേക ടീവെന്റിങ്‌ ആക്‌സസ്‌ കഫെകള്‍, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ്‌ നല്‍കിയ ജില്ല, സാമൂഹ്യനീതി വകുപ്പിന്റെ വിവിധ പദ്ധതികള്‍ ഭിന്നശേഷിക്കാര്‍ക്കായി ഏറ്റവും കൂടുതല്‍ നല്‍കിയ ജില്ല, ഭിന്നശേഷിക്കാരെയും വയോജനങ്ങളെയും സഹായിക്കാനായി കെയര്‍ വോളണ്ടിയര്‍മാര്‍, സിവില്‍ സേ്‌റ്റഷനിലെ ബാരിയര്‍ ഫ്രീ ഓഫീസുകള്‍, 74ല്‍ പരം ബഡ്‌സ് സ്‌കൂളുകളും ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററുകളും, ഭിന്നശേഷിക്കാരുടെ സമഗ്ര ഉന്നമനം ലക്ഷ്യമിട്ട്‌ സഹജീവനം പൈലറ്റ്‌ പ്രോജക്‌ട്, വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ച്‌ അതിജീവനം മൊബിലിറ്റി മിഷന്‍ പ്രവര്‍ത്തനങ്ങള്‍, ഭിന്നശേഷി ഉദ്യോഗാര്‍ത്ഥികള്‍ക്കായി ആംഗ്യഭാഷ ട്രെയിനിങ്‌, ഭിന്നശേഷിക്കാര്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളില്‍ പരാതി പരിഹാര ഓഫീസര്‍മാര്‍ തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ്‌ സംസ്‌ഥാന സാമൂഹ്യനീതി വകുപ്പ്‌ മലപ്പുറം ജില്ല അഡ്‌മിനിസ്‌ട്രേഷന്‌ സംസ്‌ഥാന അവാര്‍ഡ്‌ നല്‍കിയത്‌. ഇത്‌ ആദ്യമായാണ്‌ ജില്ലയ്‌ക്ക് ഭിന്നശേഷി മേഖലയിലുള്ള അവാര്‍ഡ്‌ ലഭിക്കുന്നത്‌.

Ads by Google
Advertisement
Tuesday 20 Jan 2026 04.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW