Wednesday, March 11, 2026 Last Updated 31 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 04.41 AM

ജനപ്രതിനിധികളിലൂടെ ജനങ്ങള്‍ക്ക്‌ ഒപ്പം ബേബി മെമ്മോറിയല്‍ ഹോസ്‌പിറ്റല്‍

uploads/news/2026/01/821648/4.jpg

കണ്ണൂര്‍: പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായി സഹകരിച്ച്‌ തദ്ദേശീയ ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങള്‍ ശക്‌തിപ്പെടുത്തുകയും സമൂഹനന്മയ്‌ക്കായി ആരോഗ്യസേവനങ്ങള്‍ കൂടുതല്‍ ഫലപ്രദമായി ജനങ്ങളിലേക്ക്‌ എത്തിക്കുകയുമെന്ന ലക്ഷ്യത്തോടെ കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ഹോസ്‌പിറ്റല്‍ കണ്ണൂരിന്‌ ഒപ്പം ബേബി എന്ന പ്രത്യേക പരിപാടി സംഘടിപ്പിച്ചു.ചടങ്ങ്‌ പുരാവസ്‌തു, മ്യൂസിയം, രജിസ്‌ട്രേഷന്‍ വകുപ്പ്‌ മന്ത്രി ശ്രീ. കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു. ആരോഗ്യരംഗത്ത്‌ ജനപ്രതിനിധികളുടെ പങ്ക്‌ നിര്‍ണായകമാണെന്നും, ആശുപത്രികളും തദ്ദേശ സ്‌ഥാപനങ്ങളും കൈകോര്‍ത്ത്‌ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഉദ്‌ഘാടന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.ഉത്തരമലബാറില്‍ ആദ്യമായാണ്‌ ഒരു സ്വകാര്യ ആശുപത്രി ജനനന്മ ലക്ഷ്യമാക്കി ഇത്തരത്തിലൊരു പ്രവര്‍ത്തനത്തിന്‌ മുന്‍കൈ എടുക്കുന്നതിന്നും മന്ത്രി പറഞ്ഞു.
ജനപ്രതിനിധികളിലൂടെ വാര്‍ഡ്‌ തലത്തില്‍ ജനങ്ങള്‍ക്ക്‌ മികച്ച ആരോഗ്യസംരക്ഷണ സൗകര്യങ്ങള്‍ ലഭ്യമാക്കുക, ഒ.പി കണ്‍സള്‍ട്ടേഷന്‍ മുതല്‍ ആശുപത്രിയിലെ വിവിധ സേവനങ്ങള്‍ വരെ പ്രത്യേക അനുകൂല്യങ്ങളും പരിഗണനകളും ഒരുക്കുക തുടങ്ങിയവയാണ്‌ ഈ പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങള്‍. തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുമായി ചേര്‍ന്ന്‌ ആരോഗ്യ ബോധവല്‍ക്കരണവും മറ്റു സേവനങ്ങളും കൂടുതല്‍ ജനസൗഹൃദമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്‌ ഈ സംരംഭമെന്നും, ജനങ്ങളിലേക്കു നേരിട്ട്‌ എത്തി അവരുടെ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി ബേബി മെമ്മോറിയല്‍ ഹോസ്‌പിറ്റല്‍ മുന്നോട്ട്‌ പോകുമെന്നും ഈ പരിപാടിയിലൂടെ ജനങ്ങളുടെയും ജനപ്രതിനിധികളുടെയും വിശ്വാസം കൂടുതല്‍ ശക്‌തിപ്പെടുത്തുകയും, ആരോഗ്യസംരക്ഷണ രംഗത്ത്‌ ബേബി മെമ്മോറിയല്‍ ഹോസ്‌പിറ്റല്‍ സമൂഹത്തിനൊപ്പം നിലകൊള്ളുകയും ചെയ്ുന്നു യഎന്ന സന്ദേശമാണ്‌ കണ്ണൂരിന്‌ ഒപ്പം ബേബി എന്ന പരിപാടിയിലൂടെ ബി.എച്‌്.എം നല്‍കുന്നതെന്നും ബേബി മെമ്മോറിയല്‍ ഹോസ്‌പിറ്റല്‍സ്‌ നോര്‍ത്ത്‌ കേരള ക്ലസ്‌റ്റര്‍ സിഇഒ ശ്രീ. നിരൂപ്‌ മുണ്ടയാടന്‍ പറഞ്ഞു. വിശിഷ്‌ടാതിഥികളായി കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. പി. ഇന്ദിര, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ബിനോയ്‌ കുര്യന്‍ പങ്കെടുത്തു സംസാരിക്കുകയും ബി.എച്‌്്.എമ്മിന്റെ സാമൂഹ്യ പ്രതിബദ്ധതയെ അങ്ങേയറ്റം അഭിനന്ധിക്കുകയും ചെയ്‌തു.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌ത ചടങ്ങില്‍, കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. പി. ഇന്ദിര, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ബിനോയ്‌ കുര്യന്‍, ബേബി മെമ്മോറിയല്‍ ഹോസ്‌പിറ്റല്‍സ്‌ നോര്‍ത്ത്‌ കേരള ക്ലസ്‌റ്റര്‍ സിഇഒ ശ്രീ. നിരൂപ്‌ മുണ്ടയാടന്‍, മെഡിക്കല്‍ അഡ്വൈസര്‍ ഡോ. മുഹമ്മദ്‌ അബ്‌ദുല്‍ നാസര്‍ ഇ.കെ, ബിസിനസ്‌ ഡെവലപ്‌മെന്റ്‌ എ.ജി.എം ശ്രീ. മനോജ്‌ ജി.എം, എ.ജി.എം ഓപ്പറേഷന്‍സ്‌ ശ്രീ. ബി.ആര്‍.പി. ഉണ്ണിത്താന്‍, അഏങ ബിസിനസ്‌ ഓപ്പറേഷന്‍സ്‌ ശ്രീ. ജഗതി ജ്യോതിഷ്‌, ഡെപ്യൂട്ടി ചീഫ്‌ നഴ്‌സിങ്‌ ഓഫീസര്‍ ശ്രീമതി മഞ്‌ജു ജോസഫ്‌ എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.

Ads by Google
Advertisement
Tuesday 20 Jan 2026 04.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW