Wednesday, March 11, 2026 Last Updated 0 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 04.41 AM

കൃഷിയിടങ്ങളില്‍ പഴശ്ശി കനാല്‍ വഴി ജലം ഒഴുക്കി തുടങ്ങി

uploads/news/2026/01/821645/1.jpg

മട്ടന്നുര്‍: ജില്ലയിലെ കാര്‍ഷിക വിപ്ലവത്തിന്‌ തുടക്കം കുറിച്ചുകൊണ്ട്‌ ആരംഭിച്ച പഴശ്ശി ജലസേചന പദ്ധതിയുടെ കനാല്‍ വഴി കൃഷിയിടങ്ങളിലേക്ക്‌ വെള്ളം ഒഴുക്കിത്തുടങ്ങി. മൂന്നു ഷട്ടറുകളും 10 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയായിരുന്നു വെള്ളം ഒഴുക്കിവിടല്‍ ആരംഭിച്ചത്‌. ഇത്‌ പിന്നീട്‌ 30 മീറ്ററിലേക്ക്‌ ഉയര്‍ത്തിയാണ്‌ ജലസേചനത്തിനാവശ്യമായ വെള്ളം ഒഴുക്കിവിട്ടത്‌.
മട്ടന്നൂര്‍, അഞ്ചരക്കണ്ടി, കൂടാളി, മയ്യില്‍, നാണിയൂര്‍ പ്രദേശങ്ങളിലൂടെ തടസമില്ലാതെ വെള്ളം ഒഴുകുകയാണ്‌. നാണിയൂര്‍ പാടശേഖരത്തേക്കുള്ള കൈ കനാല്‍ തുറന്ന്‌ ജലവിതരണം നടത്തുകയും, കൊളച്ചേരി, പെരുമച്ചേരി പാടശേഖരങ്ങളിലേക്ക്‌ ജലവിതരണം നടത്തുന്നതിനായി കരിങ്കല്‍ക്കുഴി ഭാഗത്തെ ഷട്ടര്‍ അടച്ച്‌ ജലം സംഭരിക്കുകയുമാണ്‌ ചെയ്യുന്നത്‌. പ്രതീക്ഷിച്ചതിലും വേഗത്തില്‍ വെള്ളം പറശ്ശിനിക്കടവ്‌ എത്തിയതിനാല്‍ കാട്ടാമ്പള്ളി ബ്രാഞ്ച്‌ കനാലില്‍ ജലസേചനം സാധ്യമാകുമോ എന്ന്‌ നോക്കുന്നതിനായി ബ്രാഞ്ച്‌ കാനലിന്റെ ഷട്ടര്‍ 30 സെന്റീമീറ്റര്‍ ഉയര്‍ത്തിയത്‌. വരും ദിനങ്ങളില്‍ മെയിന്‍ കനാലിന്റെ നേരിട്ടുള്ള കൈകനാലുകള്‍ തുറക്കുകയും, ശേഷം അഴീക്കല്‍ ബ്രാഞ്ച്‌ കനാലിന്റെ ചെയിനേജ്‌ 12 കിലോമീറ്റര്‍ വരെയും, എടക്കാട്‌ ബ്രാഞ്ച്‌ കനാലിന്റെ ചെയിനേജ്‌ 8 കിലോമീറ്റര്‍ വരെയുമുള്ള ടെസ്‌റ്റ് റണ്ണും നടത്തുവാന്‍ ആണ്‌ ജലസേചന വകുപ്പ്‌ ലക്ഷ്യമിട്ടിട്ടുള്ളത്‌.
ഇതിന്‌ ശേഷം മാഹി ബ്രാഞ്ച്‌ കനാലിലെ ജലവിതരണം ആരംഭിക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ വെള്ളം കൊടുത്തിരുന്നതിനേക്കാള്‍ കൂടുതല്‍ കനാലുകളിലേക്കും, കൃഷിയിടങ്ങളിലേക്കും ജലസേചനം നടത്താന്‍ കഴിഞ്ഞത്‌ 2018 മുതല്‍ സര്‍ക്കാര്‍ വകയിരുത്തിയ വിവിധ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തിയാണ്‌. 2027 ലേക്ക്‌ പദ്ധതിയുടെ മുഴുവന്‍ കനലുകളിലൂടെയുമുള്ള ജല വിതരണം നടത്തുവാന്‍ ആണ്‌ വകുപ്പ്‌ ലക്ഷ്യമിട്ടിട്ടുള്ളത്‌. നിലവിലെ ജലവിതരണം ജില്ലയിലെ രണ്ടും മൂന്നും വിള കൃഷിക്കും, കിണറുകളിലെയും കുളങ്ങളിലെയും ജലവിതാനം ഉയരുന്നതിനും കാരണമാകും. മാഹി ബ്രാഞ്ച്‌ കനാലും ഉടന്‍ തുറന്ന്‌ ജലവിതരണം ആരംഭിക്കും.
23.34 കിലോമീറ്റര്‍ വരുന്ന മാഹി ബ്രാഞ്ച്‌ കനാലിലൂടെയുള്ള ജലവിതരണവും ഉടന്‍ ആരംഭിക്കും. കൃഷിയിടങ്ങള്‍ കുറഞ്ഞ്‌ വന്നതിനാല്‍ വെള്ളത്തിന്റെ ഉപഭോഗവും കുറഞ്ഞിട്ടുണ്ട്‌. ആഴ്‌ച്ചയില്‍ ഒന്നോ രണ്ടോ ദിവസത്തെ വെള്ളത്തിന്റെ ആവശ്യം മാത്രമെ മിക്ക പാടശേഖരങ്ങളിലും ഉള്ളു. മെയിന്‍ കനാലുകളിലും കൈക്കാനാലുകളിലും വെള്ളം കെട്ടി നില്‍ക്കുമ്പോള്‍ തന്നെ മേഖലയിലെ ആയിരക്കണക്കിന്‌ കിണറുകളും കുളങ്ങളും റീചാര്‍ജ്‌ജ് ചെയ്യപ്പെടും. 2027 ഓടെ പദ്ധതിയുടെ മുഴുവന്‍ കനലുകളിലൂടെയുമുള്ള ജല വിതരണം നടത്തുവാന്‍ ആണ്‌ വകുപ്പ്‌ ലക്ഷ്യമിട്ടിട്ടുള്ളത്‌.നിലവിലെ ജലവിതരണം ജില്ലയിലെ രണ്ടും മൂന്നും വിള കൃഷിക്കും, കിണറുകളിലെയും കുളങ്ങളിലെയും ജലവിതാനം ഉയരുന്നതിനും കാരണമാകും.

Ads by Google
Advertisement
Tuesday 20 Jan 2026 04.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW