Wednesday, March 11, 2026 Last Updated 23 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 04.41 AM

സ്‌കൂള്‍ കലോത്സവത്തില്‍ നാടക മത്സരത്തില്‍ പത്താമതും മേന്മ പുലര്‍ത്തി കോക്കല്ലൂര്‍ ഗവ. സ്‌കൂള്‍

uploads/news/2026/01/821644/4.jpg

തുടര്‍ച്ചയായി പത്താംതവണയും സ്‌കൂള്‍ കലോത്സവത്തിലെ നാടകമത്സരത്തില്‍ മേന്മ പുലര്‍ത്തി കോഴിക്കോട്‌ കോക്കല്ലൂര്‍ ഗവ.സ്‌കൂളിലെ കലാകാരന്മാര്‍.
തൃശൂരില്‍ കൊടിയിറങ്ങിയ 64-ാമത്‌ സംസ്‌ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിഭാഗം നാടക മത്സരത്തിലും കോക്കല്ലൂര്‍ ഗവ.സ്‌കൂള്‍ തിളങ്ങി. ഗ്രാമപ്രദേശത്തെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ നാടകമത്സരത്തില്‍ തുടര്‍ച്ചയായി വിജയികളാകുന്നത്‌ വലിയ ചര്‍ച്ചയായിട്ടുണ്ട്‌. ഇത്തവണ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കുരിശ്‌ എന്ന നാടകത്തിനാണ്‌ കലോല്‍സവ ചരിത്രത്തില്‍ തുടര്‍ച്ചയായി 10-ാം തവണയും എ ഗ്രേഡ്‌ സ്വന്തമാക്കി ഇവര്‍ നേട്ടം കൈവരിച്ചത്‌.
നാടകത്തില്‍ ഷൈനി എന്ന വീട്ടമ്മയുടെ കഥാപാത്രത്തെ അവതരിപ്പിച്ച എ.എസ്‌.അശ്വിനി മികച്ച അഭിനേത്രി സ്‌പെഷ്യല്‍ ജൂറി അവാര്‍ഡിന്‌ അര്‍ഹയായി. എല്‍.എസ്‌. സുമന, എ.എസ്‌. അശ്വിനി, ഗൗതം ആദിത്യന്‍, എസ്‌.ജി.ഗൗരി പാര്‍വ്വതി, ജെ.എസ്‌. വൈഷ്‌ണവി, ആര്‍.പി. ഘനശ്യാം, സഹജ്‌ വിനോദ്‌, ശ്രിയാ ലക്ഷ്‌മി ശ്രീജിത്ത്‌, ജെ.എസ്‌.വേദിക, എസ്‌.വേദ രാജീവ്‌ എന്നിവരാണ്‌ മറ്റ്‌ അഭിനേതാക്കള്‍. സത്യ നന്മകളുടെ കുരിശ്‌, മനുഷ്യ സ്‌നേഹത്തിന്റെയും കരുണയുടെയും സഹനത്തിന്റെയും കുരിശ്‌, തിന്മയെ കീഴ്‌പ്പെടുത്തി കപട ആണത്തത്തെ ചോദ്യം ചെയ്‌ത് മതങ്ങള്‍ക്കപ്പുറം സഹജീവിയോടുള്ള കരുതലും സൗഹാര്‍ദ്ദവും ഉറക്കെ പ്രഖ്യാപിക്കുന്ന കുരിശ്‌. കല്ലെറിഞ്ഞാലും കുരിശിലേറ്റിയാലും സത്യവും നന്മയും സ്‌നേഹവും ഉയിര്‍ത്തെഴുന്നേല്‍ക്കും എന്ന്‌ ഉറക്കെ പ്രഖ്യാപിക്കുന്ന കുരിശ്‌. വിനോയ്‌ തോമസിന്റെ വിശുദ്ധ മഗ്‌ദലന മറിയത്തിന്റെ പള്ളി എന്ന കഥയുടെ സ്വതന്ത്ര നാടകാവിഷ്‌കാരമാണ്‌ കുരിശ്‌. രചന വിനീഷ്‌ പാലയാട്‌. ആര്‍ട്ട്‌, സെറ്റ്‌ ഡിസൈന്‍ നിധീഷ്‌ പൂക്കാട്‌, വസ്‌ത്രാലങ്കാരം ജയിംസ്‌ ചങ്ങനാശേരി, സംഗീതം സത്യജിത്ത്‌. കോക്കല്ലൂര്‍ നാടക കൂട്ടായ്‌മയായ മാവറിക്‌സ് ക്രിയേറ്റീവ്‌ കലക്‌ടീവിന്റെ സഹകരണത്തോടെയും നാടകം ഒരുക്കിയിരിക്കുന്നത്‌. ഇത്‌ കൂട്ടായ്‌മയുടെ വിജയമെന്ന്‌ സംവിധായകന്‍ മനോജ്‌ നാരായണന്‍ പറഞ്ഞു.
കോക്കല്ലൂര്‍ ഗവ. സ്‌കൂള്‍ സംസ്‌ഥാന സകൂള്‍ കലോത്സവത്തില്‍ അവതരിപ്പിച്ച കുഞ്ഞുച്ചേട്ടന്റെ കുഞ്ഞ്‌, പുലി പറഞ്ഞ കഥ, തേന്‍, ഓട്ട, കക്കുകളി, സിംഗപ്പൂര്‍, കലാസമിതി, കുമരു, ഏറ്റം എന്നീ ഒമ്പത്‌ നാടകങ്ങള്‍ മുന്‍ വര്‍ഷങ്ങളില്‍ എ ഗ്രേഡ്‌ നേടി ശ്രദ്ധ നേടിയിരുന്നു. കാസര്‍ഗോഡ്‌ സംസ്‌ഥാന കലോത്സവത്തില്‍ കോക്കല്ലൂരിന്റെ സിംഗപ്പൂര്‍ എന്ന നാടകത്തില്‍ ബി.എസ്‌.അദൈ്വത്‌ മികച്ച നടനായിരുന്നു. കൊല്ലത്ത്‌ കുമരുവിലും തിരുവനന്തപുരത്ത്‌ ഏറ്റത്തിലും യദുകൃഷ്‌ണ റാം തുടര്‍ച്ചയായി രണ്ടു വര്‍ഷങ്ങളില്‍ മികച്ച നടനായി ചരിത്രനേട്ടം കരസ്‌ഥമാക്കിയും ശ്രദ്ധനേടി.
സ്വന്തം ലേഖകന്‍
കോഴിക്കോട്‌

Ads by Google
Advertisement
Tuesday 20 Jan 2026 04.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW