-->
കോഴിക്കോട്: വെള്ളയില്‍ സ്വദേശിയായ പെയിന്റിങ് തൊഴിലാളി കുടുംബത്തിന് സിയസ്‌കോ അഭയം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 മത് വീടിന് തറക്കല്ലിട്ടു.
നല്ലളം ഗവ. ഹൈസ്‌കൂളില്‍ റോഡ് തഖ് വ മസ്‌ജിദിന് സമീപം 03 സെന്റ് ഭൂമിയിലാണ് വീട് പണിയുന്നത്. ഇ.വി ജമാദ് ഉസ്‌മാന്‍ തറയിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ മുന്‍കൈ എടുക്കുന്ന സിയസ്‌കോ അഭയം പദ്ധതിയിലൂടെ വലിയ കാരുണ്യമാണ് പകരുന്നതെന്ന് അദ്ദേഹം പറഞ്ഞു. സിയസ്‌കോ പ്രസിഡന്റ് സി.ബി. വി. സിദ്ധിഖ് അധ്യക്ഷത വഹിച്ചു.
കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ മുല്ലവീട്ടില്‍ ജാഹിഷ്, വി.പി ഇബ്രാഹിം, സിയസ് കോ വൈസ് പ്രസിഡന്റ് കെ. നൗഷാദ്, അഭയം ചെയര്‍മാന്‍ കെന്‍സ ബാബു, കണ്‍വീനര്‍ പി.എം മെഹബൂബ്, ആദം കാതിരിയത്ത്, ബി.വി മാമൂ, പി.എന്‍ വലീദ്, അഡ്വ. റഷീദ്, പി.വി യുനസ്, സി.ഇ.വി ഗഫൂര്‍, പി.കെ.വി അസീസ് എന്നിവര്‍ പ്രസംഗിച്ചു.