-->
മുക്കം: കിഴക്കന്‍ മലയോര പ്രദേശങ്ങളായ കള്ളിപ്പാറ, തേനരുവി മേഖലകളില്‍ വീണ്ടും കാട്ടാന കൂട്ടങ്ങളിറങ്ങി വിളയാട്ടം ശക്‌തമായി കൃഷികള്‍ നശിപ്പിച്ചു. ഇതോടെ ജനങ്ങള്‍ ഭീതിയിലാണ്. പത്ത് ദിവസമായി കാട്ടാനകള്‍ ഒറ്റക്കും സംഘമായി ജനവാസ മേഖലയില്‍ വിളകള്‍ നശിപ്പിച്ചും വിഹരിക്കുന്നത്.
അന്‍പതേക്കര്‍ എന്ന റിസര്‍വ് വനത്തില്‍ നിന്നും മലപ്പുറം നിലമ്പൂര്‍ വനമേഖലകളില്‍ നിന്നാണ് കാട്ടാനകള്‍ കക്കാടംപൊയില്‍, കരിമ്പ്, കള്ളിപ്പാറ, തേനരുവി ഭാഗങ്ങളില്‍ ലക്ഷ്യമിട്ട് നാട്ടിലിറങ്ങുന്നത്. കാട്ടില്‍ ഭക്ഷണലഭ്യത കുറഞ്ഞതാണ് നാട്ടിലിറങ്ങുന്നതെന്ന് ചൂണ്ടി കാണിക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം കക്കാടംപൊയിലില്‍ കരിമ്പു കൊല്ലിയിലെ ബീജുവിന്റെ നന്നായി വിളവ് ലഭിക്കുന്ന തെങ്ങുകള്‍ കിളച്ച് മറിച്ച് തള്ളിയിട്ട് നശിപ്പിച്ചു.
ഇതേ തുടര്‍ന്ന് തെങ്ങ് വൈദ്യുത തൂണുകളില്‍ വീണ് വൈദ്യുതബന്ധം താറുമാറായി. ഇത്തരമൊരു സാഹചര്യം ജനങ്ങള്‍ രാത്രി കാലങ്ങളില്‍ ഭീതിയുടെ നിഴലിലാണ് കഴിയുന്നത്. ആനയുടെ വരവ് താമരശേരി റെയ്‌ഞ്ചിന്റെ കിഴിയിലുള്ള പിടികപ്പാറ വനം വകുപ്പ് ഓഫിസില്‍ അറിയിച്ചാല്‍ അവര്‍ വരും. എതാനും പടക്കങ്ങള്‍ പൊട്ടിച്ചാല്‍ ആന കാട്ടിലേക്ക് നീങ്ങുകയാണ് പതിവ്. അല്‍പ്പസമയത്തിനകം വീണ്ടും തിരിച്ച് വരുന്ന സാഹചര്യമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
25 രൂപ കൊടുത്താന്‍ പടക്കം കിട്ടുന്നത്. ഇതാകട്ടെ അഞ്ച് പടക്കങ്ങള്‍ വരെ പ്രയോഗിച്ചാല്‍ മാത്രമേ ആനകള്‍ ഒഴിഞ്ഞ് മാറുകയുള്ളു. പന്നിക്കൂട്ടങ്ങളും പുലിയും വരെ മേഖലയെത്തി ജനങ്ങള്‍ക്ക് ദുരിതമാകുന്നു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പുലി പശുക്കിടാവിനെ കൊന്നത്. കാട്ടാനകളുടെ വിളനാശം വ്യാപകമായതിനാല്‍ സൗരോര്‍ജ്‌ജ വേലികള്‍ സ്‌ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം കൂടുതല്‍ ശക്‌തിപ്പെട്ടിട്ടുണ്ട്. കാട്ടാനകള്‍ നശിപ്പിച്ച മേഖലകളില്‍ പഞ്ചായത്തധികൃതരടക്കം രാഷ്ര്‌ടിയ പ്രതിനിധികള്‍ സന്ദര്‍ശനം നടത്തി.