Wednesday, March 11, 2026 Last Updated 33 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 19 Jan 2026 04.44 AM

ഭരതമുനിയുടെ നാട്യശാസ്‌ത്രം നാടകമാക്കിയ റിപ്പബ്ലിക്കന്‍ സ്‌കൂളിന്‌ എ ഗ്രേഡ്‌

uploads/news/2026/01/821542/4.jpg

പത്തനംതിട്ട: സംസ്‌ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ പാരമ്പര്യത്തിന്റെ മഹിമവിളിച്ചോതി സംസ്‌കൃത നാടകവുമായി എത്തിയ കോന്നി റിപ്പബ്ലിക്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക്‌ എ ഗ്രേഡ്‌. ഭരതമുനിയുടെ നാട്യശാസ്‌ത്രത്തെ പ്രമേയമാക്കിയാണ്‌ വിദ്യാര്‍ത്ഥികള്‍ നാടകം അവതരിപ്പിച്ചത്‌. നട്യശാസ്‌ത്രപ്രകാരമുള്ള നാടക കലയുടെ വിവിധഭാവങ്ങള്‍ ഉണര്‍ത്തിയായിരുന്നു പ്രകടനം. ഭരതമുനിയുടെ മഹാഗ്രന്ഥമായ നാട്യശാസ്‌ത്രത്തിന്റെ ഉത്ഭവമായിരുന്നു പ്രമേയം. ദിവ്യ ഔഷധവുമായി പിറവികൊണ്ട നാട്യശാസ്‌ത്രം ഭാരതം ലോകത്തിന്‌ പകര്‍ന്ന നന്മയായാണ്‌ വിലയിരുത്തുന്നത്‌. ലോകം നിലനി ല്‌ക്കുന്നിടത്തോളം കല എന്ന അഭൗമ പ്രതിഭാസം നിലനില്‌ക്കുമെന്ന്‌ ഭരതന്റെ നാട്യശാസ്‌ത്രം വ്യക്‌തമാക്കുന്നു. വിദ്യാര്‍ഥികള്‍ പുരാണ നാടകത്തിന്റെ തനിമ ചോരാതെ വേദിയില്‍ നാടകം തനിമയോടെ അവതരിപ്പിച്ചു. കൊടുമണ്‍ ഗോപാലകൃഷ്‌ണനാണ്‌ നാടകത്തിന്റെ സംവിധായകന്‍. രചന മണ്ണടി പ്രഭ സംസ്‌കൃത മൊഴിമാറ്റം നടത്തിയത്‌ ലെനിന്‍ ഹരിദാസ്‌ മലപ്പുറം. സംസ്‌കൃത അധ്യാപിക കെ. എസ്‌ ലീനയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളായ അശ്വിന്‍ അച്ചന്‍ കുഞ്ഞ്‌, ഓംകാര്‍ വി.പിള്ള, കാശിനാഥ്‌ ആര്‍.കൃഷ്‌ണ, ചിദേവ്‌കുമാര്‍, വിവരിജ, അശ്വനി അജയ കുമാര്‍,മെറീന പി.വര്‍ഗീസ്‌, ആര്‍. നിരുപമ, എ. ലക്ഷ്‌മി,വിഭാ നാരായണ്‍, എന്നിവര്‍ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചു.

Ads by Google
Advertisement
Monday 19 Jan 2026 04.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW