-->
പാലാ: പാലാ സെന്റ് തോമസ് കോളജിന്റെയും എന്‍ജിനീയേഴ്‌സ് ഫോറം പാലയുടെയും ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ 318 ബിയുടെയും സംയുക്‌ത ആഭിമുഖ്യത്തില്‍ നടത്തിയ പാലാ മാരത്തോണില്‍ പുരുഷ വിഭാഗത്തില്‍ റാത്തോട് അനിലും വനിതാ വിഭാഗത്തില്‍ അഞ്‌ജു മുരുകനും ജേതാക്കളായി. 21 കിലോമീറ്റര്‍ ഹാഫ് മാരത്തോണ്‍ പാലാ സെന്റ് തോമസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ സിബി ജെയിംസ് ഫ്‌ളാഗ് ഓഫ് ചെയ്‌തു. പുരുഷ വനിത വിഭാഗങ്ങളിലായി 21 കിലോമീറ്റര്‍ ഹാഫ് മരത്തണ്‍, 10 കിലോമീറ്റര്‍, മൂന്ന് കിലോമീറ്റര്‍ ഫണ്‍ റേസ് എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടത്തിയത്.
പുരുഷന്‍മാരുടെ ഹാഫ് മാരത്തണ്‍ (21കി. മി) ജേതാക്കള്‍:
1. റാത്തോട് അനില്‍, 2. സജിത്ത് കെ എം, 3. സുരേഷ് കുമാര്‍.
വനിതകളുടെ ഹാഫ് മാരത്തണ്‍ (21കി. മി):
1. അഞ്‌ജു മുരുകന്‍, 2. സരിത സിജോ,3. ശില്‍പ ബാലകൃഷ്‌ണന്‍.
അന്‍പതു വയസിന് മുകളിലുള്ള പുരുഷന്‍മാരുടെ ഹാഫ് മാരത്തണ്‍ (21കി. മി):
1. ബാലകൃഷ്‌ണ 2. സാബു ജി ചേരുവില്‍ 3. ഗിരീഷ് ബാബു.
അന്‍പതു വയസിന് മുകളിലുള്ള വനിതകളുടെ ഹാഫ് മാരത്തണ്‍ (21കി. മി):
1. ലൗലി ജോണ്‍സന്‍.പുരുഷ വിഭാഗം 10 കിലോമീറ്റര്‍ ഓട്ടം 1. ബെഞ്ചമിന്‍ ബാബു, 2. റിജിന്‍ ബാബു, 3. ഹബാറ്റുമു നിഗുയ.
വനിതാ വിഭാഗം 10 കിലോമീറ്റര്‍ ഓട്ടം:
1. റീബാ അന്നാ ജോര്‍ജ്, 2. ജിന്‍സി, 3. നിജിതാ സി.ആര്‍.
അന്‍പതു വയസില്‍ മുകളിലുള്ള പുരുഷ വിഭാഗം 10 കിലോമീറ്റര്‍ ഓട്ടം :
1. രാജേന്ദ്ര പ്രസാദ്,2. ജോണ്‍ മാത്യു, 3. ബിന്‍സ് മാളിയേക്കല്‍.
അന്‍പതു വയസ്സില്‍ മുകളിലുള്ള വനിതാ വിഭാഗം 10 കിലോമീറ്റര്‍ ഓട്ടം:
1. എല്‍സമ്മ ചെറിയാന്‍, 2. ജാസ്‌മിന്‍ തോമസ്, 3. പുഷ്‌പലതാ കെ.എസ്.
മത്സരത്തില്‍ പങ്കെടുത്ത എല്ലാ മത്സരാര്‍ത്ഥികള്‍ക്കും ടീഷര്‍ട്ടും മെഡലുകളും സമ്മാനിച്ചു.
ജേതാക്കള്‍ക്ക് കാനറാ ബാങ്ക് പാലാ മാനേജര്‍ ശുഭ പ്രജു, പാലാ സെന്റ് തോമസ് കോളേജ് ബര്‍സര്‍ ഫാ. മാത്യു ആലപ്പാട്ട്‌മേടയില്‍, മാണ്മി ജോസ് മേനാംപറമ്പില്‍, ക്യാപ്‌റ്റന്‍ ബാബു ജോസഫ് തുടങ്ങിയവര്‍ ട്രോഫികളും ക്യാഷ് അവാര്‍ഡുകളും സമ്മാനിച്ചു. മുന്നൂറോളം കായികതാരങ്ങള്‍ പങ്കെടുത്ത മത്സരത്തില്‍ എല്ലാവരും മത്സരം പൂര്‍ത്തിയാക്കി.