-->
കട്ടപ്പന: മലയോര ഹൈവേയില്‍ അമിതവേഗതയില്‍ എത്തിയ കാറ് നിര്‍ത്തിയിട്ടിരുന്ന മൂന്നു വാഹനങ്ങളേ ഇടിച്ചുതെറിപ്പിച്ചു. ഒരു ഇരുചക്ര വാഹനവും കാറും ഓട്ടോറിക്ഷ യുമാണ് ഇടിച്ച് തെറിപ്പിച്ചത്. റോഡിനു വശത്ത് നിര്‍ത്തിയിട്ടിരുന്ന കാറ് കുഴിയിലേക്ക് പതിച്ചു. എറണാകുളഞ്ഞുനിന്ന് കട്ടപ്പനക്ക് വന്ന കാറാണ് അപകടം ഉണ്ടാക്കിയത്. നരിയമ്പാറയില്‍ ഞായര്‍ ഉച്ചയ്‌ക്ക് 1.30നാണ് അപകടം.
എറണാകുളത്തുനിന്ന് കട്ടപ്പനയ്‌ക്ക് വന്ന കാര്‍ അമിതവേഗതയിലാണ് എത്തിയത്. നരിയമ്പാറയില്‍ നിന്നും കക്കാട്ടുകടയ്‌ക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. കട്ടപ്പന സ്വകാര്യ കേറ്ററിംഗ് സ്‌ഥാപനത്തില്‍ ജോലിക്ക് വന്നവരുടെ വാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. അമിത വേഗതയിലെത്തിയ കാര്‍ആദ്യം ബൈക്കില്‍ ഇടിച്ചു. തുടര്‍ന്ന് മറ്റൊരു കാറ് ഇടിച്ച് തെറിപ്പിച്ച ശേഷം ഓട്ടോറിക്ഷയിലിടിച്ചാണ് നിന്നത്. ഓട്ടോറിക്ഷ തല കീഴായി മറിയുകയും ചെയ്‌തു. കാറില്‍ ഒരു യുവതിയും 3 യുവാക്കളുമാണ് ഉണ്ടായിരുന്നത്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വിലയിരുത്തല്‍. നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. കട്ടപ്പന പോലീസ് സ്‌ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.