Saturday, March 14, 2026 Last Updated 40 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 19 Jan 2026 04.42 AM

നിയന്ത്രണംവിട്ട ബസ്‌ മറിഞ്ഞ്‌ 26 വിനോദസഞ്ചാരികള്‍ക്ക്‌ പരുക്ക്‌

uploads/news/2026/01/821532/1.jpg

ചെറുതോണി: നിയന്ത്രണം നഷ്‌ടപ്പെട്ട വിനോദസഞ്ചാരികള്‍ എത്തിയ മിനി ബസ്‌ ഇടുക്കി, നാരകക്കാനത്തിന്‌ സമീപം അമലഗിരിയില്‍ അപകടത്തില്‍പ്പെട്ട്‌ 26 പേര്‍ക്ക്‌ പരുക്ക്‌. ഇന്നലെ രാവിലെ 10.30 നാണ്‌ അപകടം നടന്നത്‌.
തിരുവനന്തപുരം ആര്യനാട്‌ നിന്നും വിനോദസഞ്ചാരത്തിനെത്തിയ മുപ്പത്‌ അംഗസംഘം സഞ്ചരിച്ച ബസാണ്‌ അപകടത്തില്‍പ്പെട്ടത്‌. കാല്‍വരി മൗണ്ട്‌ സന്ദര്‍ശനത്തിനുശേഷം രാമക്കല്‍മേടിന്‌ പോകുന്ന വഴിക്കാണ്‌ അപകടം നടന്നത്‌. ഗൂഗിള്‍ മാപ്പ്‌ നോക്കി പ്രധാനപാത ഒഴിവാക്കി പോകുമ്പോഴാണ്‌ അപകടം സംഭവിച്ചത്‌. കുത്തിറക്കത്തില്‍ ബ്രേക്ക്‌ നഷ്‌ടപ്പെട്ടതിനെ തുടര്‍ന്ന്‌ ബസ്‌ കട്ടിംഗില്‍ ഇടിച്ച്‌ നിര്‍ത്തിയതിനാല്‍ വലിയ അപകടം ഒഴിവായി. മറുവശം അഗാധമായ കൊക്കയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സീറ്റുകള്‍ ഇളകിത്തെറിച്ചാണ്‌ ആളുകള്‍ക്ക്‌ പരുക്ക്‌ പറ്റിയത്‌. സ്‌ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ സ്വകാര്യ വാഹനങ്ങളില്‍ പരുക്കേറ്റവരെ ഇടുക്കി മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായി പരുക്കേറ്റ ഷാജഹാനെ അദ്ദേഹത്തിന്റെ ഭാര്യ ഷൈലാബീവിയോടൊപ്പം കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയിലേക്ക്‌ മാറ്റി. ബാക്കി ആരുടെയും പരുക്കുകള്‍ ഗുരുതരമല്ല. ഇടുക്കിയില്‍ നിന്ന്‌ പോലീസും, അഗ്നിശമന സേനയും, നാട്ടുകാരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി.

Ads by Google
Advertisement
Monday 19 Jan 2026 04.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW