Thursday, March 12, 2026 Last Updated 1 Min 36 Sec ago English Edition
Todays E paper
Ads by Google
Monday 19 Jan 2026 04.41 AM

യാത്രക്കിടെ അപസ്‌മാരമുണ്ടായ പിഞ്ചുകുഞ്ഞുമായി ആശുപത്രിയിലേക്ക്‌ പാഞ്ഞെത്തി ബസ്‌ ഡ്രൈവര്‍

uploads/news/2026/01/821531/4.jpg

കൊച്ചി: യാത്രക്കിടെ അപസ്‌മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ബസില്‍ എറണാകുളം വി.പി.എസ്‌ ലേക്‌ഷോര്‍ ആശുപത്രിയിലെത്തിച്ച്‌ ചികിത്സ ഉറപ്പാക്കി കെ.എസ്‌.ആര്‍.ടി.സി ജീവനക്കാര്‍. തിരുവനന്തപുരത്ത്‌ നിന്ന്‌ പാലക്കാടേക്ക്‌ പോകുകയായിരുന്ന കെ.എസ്‌.ആര്‍.ടി.സി സ്വിഫ്‌റ്റ് ബസില്‍ ശനിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ മൂന്നേകാലോടെയായിരുന്നു സംഭവം.
ദേശീയ പാതയില്‍ കുണ്ടന്നൂരിന്‌ സമീപം ബസ്‌ എത്തിയപ്പോളാണ്‌ തിരുവനന്തപുരത്ത്‌ നിന്നും തൃശ്ശൂരിലേക്ക്‌ പോകുന്നതിന്‌ ബസില്‍ കയറിയ ദമ്പതികളുടെ പത്ത്‌ മാസം പ്രായമായ കുഞ്ഞിനാണ്‌ അപസ്‌മാരമുണ്ടായത്‌. പനി ശക്‌തമായതോടെയാണ്‌ അപസ്‌മാരവുമുണ്ടായത്‌. കുഞ്ഞിന്റെ അവസ്‌ഥ കണ്ട്‌ മാതാപിതാക്കളും വെപ്രാളത്തിലായതോടെ ബസില്‍ എല്ലാവരും പരിഭ്രമത്തിലായി.കൂട്ടക്കരച്ചിലിലേക്ക്‌ കാര്യങ്ങളെത്തി. സംഭവം കണ്ട്‌ കണ്ടക്‌ടര്‍ സുനില്‍ സമയോചിതമായി ഇടപെട്ടു. പെട്ടെന്ന്‌ ഡ്രൈവറെ കാര്യം ധരിപ്പിച്ചു. ഈ സമയം ബസ്‌ കുണ്ടന്നൂര്‍ പിന്നിട്ടിരുന്നു. ഉടനെ ഡ്രൈവര്‍ പ്രേമന്‍ ബസ്‌ തിരിച്ച്‌ വി.പി.എസ്‌ ലേക്‌ഷോറിലേക്ക്‌ കുതിച്ചു.കെ.എസ്‌.ആര്‍.ടി.സി ബസ്‌ ആശുപത്രി പരിസരത്തേക്ക്‌ കടന്നുവരുന്നത്‌ കണ്ടതോടെ ജീവനക്കാര്‍ ഓടിയെത്തി. പാഞ്ഞെത്തിയ ബസ്‌ ആശുപത്രി മുറ്റത്ത്‌ നിര്‍ത്തി. കാര്യം മനസിലാക്കിയ ആശുപത്രി ജീവനക്കാര്‍ കുഞ്ഞിനെയുമെടുത്ത്‌ അത്യാഹിത വിഭാഗത്തിലേക്ക്‌ പാഞ്ഞു. ഉടന്‍ ആവശ്യമായ പരിചരണം നല്‍കി കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കി. നിലവില്‍ തുടര്‍ചികിത്സക്കായി കുഞ്ഞിനെ ആശുപത്രിയില്‍ പീഡിയാട്രിക്‌ വിഭാഗത്തിന്‌ കീഴില്‍ അഡ്‌മിറ്റ്‌ ചെയ്‌തിരിക്കുകയാണ്‌.

Ads by Google
Advertisement
Monday 19 Jan 2026 04.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW