-->
വൈപ്പിന്‍: കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് ഗ്രൗണ്ടില്‍ വെച്ച് ജില്ലാ അത്‌ലറ്റിക് അസോസിയേഷന്‍ സംഘടിപ്പിച്ച ജില്ലാ കിഡ്‌സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്തിന് രണ്ടാം സ്‌ഥാനം. ഗേള്‍സ് വിഭാഗത്തില്‍ രണ്ട് ഒന്നാം സ്‌ഥാനവും ബോയ്‌സ് വിഭാഗത്തില്‍ ഒന്ന് വീതം ഒന്നാം സ്‌ഥാനവും രണ്ടാംസ്‌ഥാനവും കൈവരിച്ചാണ് സോണല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയത്..വൈപ്പിന്‍ബ്ലോക്കിന്‌് 137 പോയന്റാണ് ലഭിച്ചത്.അതായത് ഒന്നാം സ്‌ഥാനത്തില്‍ നിന്നും 4 പോയന്റ് കുറഞ്ഞുള്ളു. ഗേള്‍സ് വിഭാഗം ലെവല്‍ 2,3 ലാണ് ഒന്നാംസ്‌ഥാനംനേടിയത്. ബോയ്‌സ് വിഭാഗം ലവല്‍ 2 ല്‍ ഒന്നാം സ്‌ഥാനവും ലവല്‍ 3 ല്‍ രണ്ടാം സ്‌ഥാനവും കരസ്‌ഥമാക്കിയത്.
വൈപ്പിന്‍ ദ്വീപിലെ കുട്ടി കായികതാരങ്ങള്‍ നിരന്തര പരിശീലനത്തിലായിരുന്നു. വിവിധ സ്‌കൂളില്‍ വച്ച് നടത്തിയ ആവേശകരമായ മത്സരങ്ങളിലൂടെയാണ് ബ്ലോക്ക് തല വിജയികളെ കണ്ടെത്തിയത്. ഇവരാണ് ഇന്നലെ നടന്ന ജില്ല തല ചാമ്പിന്‍ ഷിപ്പില്‍ പങ്കെടുത്തത്. കായികാധ്യാപകരായ ജോസഫ് ആന്‍ഡ്രൂ ഐ.ജെ, പ്രദീപന്‍ ജി, സാദിഖ് കെ.എ, അമല്‍ വേണുഗോപാല്‍, അന്‍സില്‍ കെ. ആന്റു എന്നീവരാണ് ജില്ലാതല മത്സരങ്ങള്‍ക്കായി കുട്ടികളെ പരിശീലിപ്പിച്ചത്. മികച്ച പ്രകടനം കാഴ്‌ചവെച്ച് സോണല്‍ തലത്തിലേക്ക് യോഗ്യത നേടാമെന്ന ആത്മവിശ്വാസത്തിലാണ് വൈപ്പിനിലെ വിദ്യാര്‍ഥികളും കായിക അധ്യാപകരും. ഒടുവില്‍ കഴിവ് തെളിയിച്ച് ജേതാക്കളായത്..മത്സരങ്ങള്‍ക്ക് കായിക അധ്യാപകര്‍ക്ക് പുറമെ വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ലോറന്‍സ് അന്റോണിയ അല്‍മേഡ,വൈസ് പ്രസിഡന്റ് ഷെന്നി ഫ്രാന്‍സീസ് എന്നിവരും പങ്കെടുത്തിരുന്നു. കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു ബ്ലോക്ക് പഞ്ചായത്ത് മത്സരത്തിന് വിദ്യാര്‍ഥികളെ പരിശീലിപ്പിച്ച് ടീമായി ഇറക്കിയത്.