-->
ആലുവ: തോട്ടയ്‌ക്കാട്ടുകര ആയുര്‍വേദ ആശുപത്രിയോട് ചേര്‍ന്ന് ജി.സി.ഡി.എ റോഡരികിലാണ് 16 സെന്റിമീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടി എക്‌സൈസ് ഇന്‍സ്‌പക്‌ടര്‍ പ്രമോദിന്റെ നേതൃത്വത്തില്‍ കണ്ടെത്തിയത്.ഈ പരിസരത്ത് കഞ്ചാവ് മാഫിയ സജീവമാകുന്നുവെന്ന ആക്ഷേപത്തെ തുടര്‍ന്ന് പുഴയോരത്തും മറ്റും എക്‌സൈസ് സംഘം റോന്ത് ചുറ്റി നിരീക്ഷണം ശക്‌തമാക്കി വരികയായിരുന്നു. മറ്റുദ്യോഗസ്‌ഥരായ പി.കെ.ഗോപി, എം.എം. അരുണ്‍ കുമാര്‍, രാഹുല്‍. കെ.ബാബു, പ്രദീപ് കുമാര്‍ എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.