-->
വൈപ്പിന്‍: കെ എന്‍ ഉണ്ണിക്കൃഷ്‌ണന്‍ എം.എല്‍.എ നേതൃത്വം നല്‍കിയ മണ്ഡലംതല സാന്ത്വനം മെഗാമെഡിക്കല്‍ ക്യാമ്പില്‍ 3401 പേര്‍ പങ്കാളികളായി. എടവനക്കാട് എച്ച്‌ഐഎച്ച്‌എസ്‌എസില്‍നടന്ന ഒരു വര്‍ഷത്തെ സമഗ്ര ചികിത്സ ഉറപ്പേകിയ ക്യാമ്പ് കെ എന്‍ ഉണ്ണിക്കൃഷ്‌ണന്‍ എംഎല്‍എ ഉദ്‌ഘാടനം ചെയ്‌തു.
മുന്‍കൂര്‍ രജിസ്‌റ്റര്‍ ചെയ്‌ത 3000 പേര്‍ക്കാണ് ചികിത്സ നിശ്‌ചയിച്ചതെങ്കിലും സ്‌പോട്ട് രജിസ്‌ട്രഷന്‍ മൂലം 3401 പേര്‍ക്ക് ചികിത്സ നല്‍കി.ബിപിസിഎല്ലിന്റെയും ഐഎംഎയുടെയും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെയും സഹകരണത്തിലാണ് സാന്ത്വനം സംഘടിപ്പിച്ചത്.
മെഡിക്കല്‍ ക്യാമ്പിന്റെ ഭാഗമായി വിവിധ അപകടങ്ങളില്‍ മരിച്ച അഞ്ചു മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് 50 ലക്ഷം രൂപ ധനസഹായവും കെ എന്‍ ഉണ്ണിക്കൃഷ്‌ണന്‍ നല്‍കി. ഞാറക്കല്‍ കല്ലുവീട്ടില്‍ സജീവന്‍, മുനമ്പം കടുങ്ങിവീട് ബാബു, അയ്യമ്പിള്ളി കല്‍പറമ്പത്ത് മോളി ജോസഫ്, എളങ്കുന്നപ്പുഴ തയ്യത്തറവീട് മിനി ശശി, മാല്യങ്കര പുതുശ്ശേരി സജു എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് 10 ലക്ഷം രൂപ വീതം മത്സ്യത്തൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ ധനസഹായം എംഎല്‍എ കൈമാറിയത്.സ്വാഗത സംഘം ചെയര്‍മാനും എടവനക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കെ എ സാജിത്ത് അധ്യക്ഷതവഹിച്ചു. ബിപിസിഎല്‍ മാനേജര്‍ ജോര്‍ജ് തോമസ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് റീജ്യണല്‍ എക്‌സിക്യൂട്ടീവ് ജയശ്രീ എസ് എന്നിവര്‍ വിശിഷ്‌ടാതിഥികളായിരുന്നു..
വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ കെ ജോഷി, എന്‍എച്ച്‌എം ഡോ: പ്രഷീലിയന്‍, ഐഎംഎ കൊച്ചി പ്രസിഡന്റ് ഡോ. അതുല്‍ ജോസഫ് മാനുവല്‍, ഐഎംഎ കൊച്ചി ചാരിറ്റിവിംഗിന്റെ ഡോ. ജുനൈദ് റഹ്‌മാന്‍, ഹെല്‍ത്തി കിഡ്‌സ് പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ ഡോ വി എസ് ലാവണ്യ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.മുളവുകാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്വിലിന്‍ ലോപ്പസ്, കടമക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് ആന്റണി, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ കെ ജയന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ എസ് നിബിന്‍, മേരി വിന്‍സെന്റ്, തീരദേശ പരിപാലന അതോറിറ്റി അംഗം എ പി പ്രിനില്‍, മറൈന്‍ അതോറിറ്റി മെംബര്‍ അഡ്വ സുനില്‍ ഹരീന്ദ്രന്‍,എച്ച്‌ഐഎച്ച്‌എസ്‌എസ് മാനേജര്‍ അബ്‌ദുല്‍ ഗഫൂര്‍, എടവനക്കാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിയ റോസ്‌മി, ഫിഷറീസ് ഓഫീസര്‍ സൗമ്യ സുരേഷ്,സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നജിയ ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു.65 പേര്‍ക്ക് സ്‌കാനിംഗും ആവശ്യമുള്ളവര്‍ക്ക് സര്‍ജറിയും ക്യാമ്പില്‍ നിര്‍ദ്ദേശിച്ചു.